കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ മ​ദ്യ​ശാ​ല: പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Saturday, June 7, 2025 6:18 AM IST
ക​ൽ​പ്പ​റ്റ: കെഎസ്ആ​ർ​ടി​സി ബ​ത്തേ​രി ഡി​പ്പോ വ​ള​പ്പി​ൽ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ പ്രീ​മി​യം ഔട്ട് ലെ​റ്റ് തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഡി​പ്പോ വ​ള​പ്പി​ൽ ഔട്ട് ലെ​റ്റ് തു​റ​ക്കു​ന്ന​തി​നെ​തി​രേ വി​വി​ധ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നു. ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔട്ട് ലെ​​റ്റും നി​ല​വി​ലു​ള്ള ന​ഗ​ര​ത്തി​ൽ മ​ദ്യ​ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​യി​ൽ​നി​ന്നു ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ പി​ൻ​വാ​ങ്ങ​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം.

ഡി​പ്പോ വ​ള​പ്പി​ൽ മ​ദ്യ​ശാ​ല ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ കേ​ര​ള ആ​ദി​വാ​സി ഫോ​റം, പ​ണി​യ​മ​ഹാ​സ​ഭ എ​ന്നി​വ സം​യു​ക്ത പ്ര​ക്ഷോ​ഭം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​ന്പ​തി​ന് രാ​വി​ലെ 10ന് ​വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ കാ​ര്യാ​ല​യ പ​രി​സ​ര​ത്തു​നി​ന്നു ഡി​പ്പോ​യി​ലേ​ക്ക് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ദി​വാ​സി അ​മ്മ​മാ​രെ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​പ്പി​ച്ച് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് പ​ണി​യ മ​ഹാ​സ​ഭ പ്ര​സി​ഡ​ന്‍റ് വി.​വി. ബോ​ള​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു കാ​ക്ക​ത്തോ​ട്, കേ​ര​ള ആ​ദി​വാ​സി ഫോ​റം പ്ര​സി​ഡ​ന്‍റ് എ. ​ച​ന്തു​ണ്ണി എ​ന്നി​വ​ർ പ​റ​ഞ്ഞു.

കെഎസ്ആ​ർ​ടി​സി സ്റ്റേ​ഷ​നു ഏ​റെ അ​ക​ലെ​യ​ല്ലാ​തെ നി​ര​വ​ധി സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ്റ്റേ​ഷ​ന​ടു​ത്ത് പ​ട്ടി​ക​വ​ർ​ഗ ഉ​ന്ന​തി​ക​ളു​മു​ണ്ട്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഡി​പ്പോ വ​ള​പ്പി​ൽ ഔട്ട് ലെ​റ്റ് ​ തു​റ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി​ക്കും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്കും അ​ടു​ത്ത ദി​വ​സം ക​ത്ത് അ​യ​യ്ക്കു​മെ​ന്ന് ഫോ​റം, മ​ഹാ​സ​ഭ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മ​ദ്യ​ശാ​ല തു​റ​ന്നാ​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന് അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.