കൊ​തു​ക് നി​വാ​ര​ണ​ത്തി​ന് ഗ​പ്പി വ​ള​ർ​ത്ത​ലു​മാ​യി ക​ണി​യാ​ന്പ​റ്റ
Saturday, June 7, 2025 6:18 AM IST
ക​ൽ​പ്പ​റ്റ: കൊ​തു​ക് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി ഗ​പ്പി വ​ള​ർ​ത്ത​ലു​മാ​യി ക​ണി​യാ​ന്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും വ​ര​ദൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും. രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​തു​ക് നി​യ​ന്ത്ര​ണ​ത്തി​ന് പ​ക​ര​മാ​യി ജൈ​വ രീ​തി​യി​ൽ ഗ​പ്പി മീ​നു​ക​ളെ വ​ള​ർ​ത്തി കൊ​തു​ക് നി​വാ​ര​ണ​ത്തി​ന് മാ​തൃ​ക​യാ​കു​ക​യാ​ണ് പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ സ്ഥാ​പ​ന​വും.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​ന്പ​ൽ കു​ള​ത്തി​ൽ ഗ​പ്പി കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച് ക​ണി​യാ​ന്പ​റ്റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ര​ജി​ത പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​ങ്കി​പ്പ​നി, ചി​ക്കു​ൻ​ഗു​നി​യ, മ​ലേ​റി​യ തു​ട​ങ്ങി കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ മ​നു​ഷ്യാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണ്.

ഇ​ത് ത​ര​ണം​ചെ​യ്യാ​ൻ ഗ​പ്പി മീ​നു​ക​ളെ ഉ​പ​യോ​ഗി​ച്ച് ജൈ​വ​രീ​തി​യി​ൽ കൊ​തു​കി​നെ നി​യ​ന്ത്രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജൈ​വ​വൈ​വി​ധ്യ​ത്തെ​യും കു​ടി​വെ​ള്ളം, ത​ന​ത് വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഗ​പ്പി വ​ള​ർ​ത്ത​ൽ സ​ഹാ​യി​ക്കും.