തളിപ്പറമ്പ്: വിദ്യാരംഗം തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വായന മാസാചരണ ഭാഗമായി വിദ്യാർഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. തളിപ്പറമ്പ് നോർത്ത് എഇഒ കെ. മനോജ് ഉദ്ഘാടനം ചെയ്തു. എം.എം. ജനാർദനൻ അധ്യക്ഷത വഹിച്ചു.
പി. ഇബ്രാഹിം, ജിഷ ചാലിൽ, പി.വി. വന്ദന, കെ. സുമതി എന്നിവർ പ്രസംഗിച്ചു. പി.ജെ. സജി, കൃഷ്ണൻ, എ.എ നിധീഷ് എന്നിവർ ക്വിസ് മത്സരം നയിച്ചു. യുപി വിഭാഗത്തിൽ പട്ടുവം യുപി എസിലെ കെ. സാവേദ് , പുല്യാഞ്ഞോട് യുപിഎസിലെ ധനുഷ് ദേവ്, ഇരിങ്ങൽ യുപിഎസിലെ നിഗിദ് സുരേഷ്, ജി യുപിഎസ് പൂവഞ്ചാലിലെ കെ.വി.അനുനന്ദ എന്നിവരും, എൽപി വിഭാഗത്തിൽ നടുവിൽ എൽപിഎസിലെ കെ.വി. ശിവനന്ദ്, ജിഎൽപിഎസ് പനക്കാടിലെ പി.വ സരോദ്, ഇരിങ്ങൽ യുപിഎസിലെ യു അഥർവദേവ്, കൂനം എൽപിഎസിലെ പി.ആർ. ഋഷിദേവ് എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ എൻഎസ്എസ്എച്ച്എസ്എസിലെ സഞ്ജയ് അനിൽ, ടാഗോർ വിദ്യാനികേതൻ ജിഎച്ച്എസ് എസിലെ എൻ.വി. സിദ്ധാർഥി, ബിവിജെഎംഎച്ച്എസ് എസിലെ എം.ആർ. ശിവാനി , നടുവിൽ എച്ച്എസ് എസിലെ ലക്ഷ്മി കൃഷ്ണ എന്നിവരും സമ്മാനർഹരായി.