ധ​ന​സ​ഹാ​യ വി​ത​ര​ണം ഓ​ണ്‍​ലൈ​നി​ല്‍ ന​ട​പ്പി​ലാ​ക്കും: മ​ന്ത്രി വാ​സ​വ​ന്‍
Tuesday, August 12, 2025 12:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ധ​ന​സ​ഹാ​യ വി​ത​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മീ​പ ഭാ​വി​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​തു​വ​ഴി പ​രാ​തി​ക​ള്‍​ക്കി​ട​ന​ല്‍​കാ​തെ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍ ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും സ​ഹ​ക​ര​ണ​മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര ഭ​വ​നി​ല്‍ കേ​ര​ള സ​ഹ​ക​ര​ണ വി​ക​സ​ന ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ അ​ദാ​ല​ത്തും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹ​ക​ര​ണ വി​ക​സ​ന ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റെ കേ​ര​ള സ​ഹ​ക​ര​ണ റി​സ്‌​ക് ഫ​ണ്ട് പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ല്‍ 631 അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കി, 4,07,56,899 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.

കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ല്‍ 116 അ​പേ​ക്ഷ​ക​ളി​ല്‍ 76,60,354 രൂ​പ​യും ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ 236 അ​പേ​ക്ഷ​ക​ളി​ലാ​യി 1,41,00,270 രൂ​പ​യും വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ 180 അ​പേ​ക്ഷ​ക​ളി​ലാ​യി 1,05,52,257 രൂ​പ​യും മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ല്‍ 68 പ​രാ​തി​ക​ളി​ലാ​യി 47,65,431 രൂ​പ​യും കേ​ര​ള ബാ​ങ്കി​ല്‍ 31 അ​പ​ക്ഷ​ക​ളി​ല്‍ 36,78,587 രൂ​യ​മാ​യി ആ​കെ 631 അ​പേ​ക്ഷ​ക​ളി​ലാ​യി 4,07,56,899 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.

എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ, സ​ഹ​ക​ര​ണ വി​ക​സ​ന ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി.​കെ. ശ​ശീ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത, ബോ​ര്‍​ഡ് മെം​ബ​ര്‍ സാ​ബു ഏ​ബ്ര​ഹാം, ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ അ​ധ്യ​ക്ഷ​ന്‍ പി. ​മ​ണി​മോ​ഹ​ന​ന്‍, ജോ​യി​ന്‍റ് ര​ജി​സ​ട്രാ​ര്‍ ജ​ന​റ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് വി. ​ച​ന്ദ്ര​ന്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഡി​റ്റ് ടി.​എം. മാ​ത്യു, കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ കെ.​വി. വി​ശ്വ​ന്‍, സി.​ഇ. ജ​യ​ന്‍, ബി. ​സു​കു​മാ​ര​ന്‍, കേ​ര​ള സ​ഹ​ക​ര​ണ വി​ക​സ​ന ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് മെം​ബ​ര്‍ എം. ​മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ജ​യ​കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.