ചി​കി​ത്സാ​സ​ഹാ​യ​മെ​ത്തി​ച്ച് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ
Tuesday, August 12, 2025 12:42 AM IST
മാ​ലോം: മാ​ന​വി​ക​ത​യു​ടെ രാ​ഷ്‌ട്രീയം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് സാ​മൂ​ഹ്യ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കെ​എ​സ്‌​യു മാ​ലോ​ത്ത് ക​സ​ബ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടു​പേ​ർ​ക്ക് ചി​കി​ത്സാ​ സ​ഹാ​യ​മെ​ത്തി​ച്ചു. മാ​ലോ​ത്തെ ബി​ന്ദു​വി​ന്‍റെ​യും കൊ​ന്ന​ക്കാ​ട്ടെ അ​നീ​ഷി​ന്‍റെ​യും ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യാ​ണ് തു​ക കൈ​മാ​റി​യ​ത്.

കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​സി. ര​ഘു​നാ​ഥ​ൻ, വി​ൻ​സെ​ന്‍റ് കു​ന്നോ​ല, പ്രി​ൻ​സ് കാ​ഞ്ഞ​മ​ല, സു​ബി​ത് ചെ​മ്പ​ക​ശേ​രി, അ​മ​ൽ അ​ഗ​സ്റ്റി​ൻ, സ്‌​ക​റി​യ കാ​ഞ്ഞ​മ​ല, പി.​വി. ജോ​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​നീ​ഷ് ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി​ക്കും ബി​ജു ചു​ണ്ട​ക്കാ​ട്ട്, ബി​നീ​ഷ് പ​ണി​ക്ക​ർ, അ​നീ​ഷ്, ജോ​സ​ഫ് പ​ന്ത​ലാ​ടി, അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് ബി​ന്ദു ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി​ക്കും തു​ക കൈ​മാ​റി.

ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം തു​ക ഏ​റ്റു​വാ​ങ്ങി. ഗി​രീ​ഷ് വ​ട്ട​ക്കാ​ട്ട്, ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ൻ, മി​ഥു​ൻ ക​ച്ചി​റ​മ​റ്റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.