ഉദുമ: കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിനായി അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍, പബ്ലിക് ഹെല്‍ത്ത് വിഭാഗം, ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കും. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ഈ ആശുപത്രിയില്‍ മൂന്നു മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനവും സായാഹ്ന ഒപിയും കൂടാതെ ആര്‍ദ്രം നിലവാരത്തിലുള്ള ഫാര്‍മസി, ലബോറട്ടറി ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വിജയന്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സൈനബ അബൂബക്കര്‍, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം. ബീവി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി. സുധാകരന്, ഉദുമ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കായിഞ്ഞി, മെംബര്‍മാരായ വി.കെ. അശോകന്, നബീസ പക്യാര, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.വി. രാജേന്ദ്രന്, കെ.വി. ശ്രീധരന്, കെ.ബി.എം. ഷെരീഫ്, വൈ. കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.