നീലേശ്വരം: സ്വര്ണവ്യാപാരമേഖലയിലേക്ക് പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അസോസിയേഷനുമായി ആവശ്യമായ ചര്‍ച്ച നടത്തണമെന്ന് ഓള് കേരള ഗോള്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. അസോസിയേഷന് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് നീലേശ്വരം മലബാര്‍ ഓഷ്യന്‍ ഫ്രണ്ട് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജ്വല്ലറികളില്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ലക്ഷത്തിലധികം ഇലക്ട്രോണിക് ബാലന്‍സുകള്‍ ഒറ്റയടിക്ക് മാറ്റണമെന്ന നിര്‍ദേശം ഈ മേഖലയില്‍ ഉണ്ടാക്കുന്ന നഷ്ടം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സ്വര്‍ണ റിക്കവറിയുടെ പേരില്‍ നിരവധി ജ്വല്ലറി ഉടമകള്‍ അന്യായമായി പീഡിപ്പിക്കപ്പെടുകയാണ്.
റിക്കവറി നടത്തുന്ന പോലീസ് വകുപ്പിന് കാലഘട്ടത്തിനനുസരിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അബ്ദുല്‍ നാസര്‍, ട്രഷറര്‍ സി.വി. കൃഷ്ണദാസ്, വര്‍ക്കിംഗ് പ്രസിഡന്റ് പി.കെ. അയ്മു ഹാജി, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എം. വിനീത്,
വൈസ് പ്രസിഡന്റുമാരായ സക്കീര്‍ ഹുസൈന്, രത്നകല രത്നാകരന്, അബ്ദുള്‍ അസീസ് ഏര്‍ബാദ്, പി.ടി. അബ്ദുറഹ്മാന് ഹാജി, നവാസ് പുത്തന്‍വീട്, ഫൈസല്‍ അമീന്, സെക്രട്ടറിമാരായ എസ്. പളനി, ടി.വി. മനോജ് കുമാര്‍, നിതിന്‍ തോമസ്, എം.സി. ദിനേശന്, അരുണ്‍ മല്ലര്‍, വി. ഗോപി പാലക്കാട്, സി.എച്ച്. ഇസ്മയില്‍, അര്ജുന് ഗേയ്ക്ക്വാദ്, കെ.എം. ബാബുരാജ്, കെ.ടി. അക്ബര്‍, എ.എച്ച്.എം. ഹുസൈന് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് ഇന്നു സമാപിക്കും.