കുന്നുംകൈ: ഛത്തിസ്ഗഡിന് ശേഷം ഒഡിഷയിലും ക്രിസ്ത്യൻ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെ അക്രമങ്ങൾ അഴിച്ചു വിടുന്ന സാഹചര്യം അപലപനീയമാണെന്ന് മുസ്ലിംലീഗ് വെസ്റ്റ് എളേരി പഞ്ചായത്ത് കൺവൻഷൻ.
ബജ്റംഗ്ദൾ അടക്കമുള്ള സംഘപരിവാർ സംഘടനകളെ അഴിച്ചുവിട്ട് നാട്ടിൽ അരാജകത്വമുണ്ടാക്കുന്ന ഭരണകൂടത്തിന്റെ നയം തീർത്തും അപലപനീയമാണെന്നും ഈ ഛിദ്രശക്തികളെ അമർച്ച ചെയ്യണമെന്നും യോഗം പറഞ്ഞു. ജില്ലാ ലീഗ് സെക്രട്ടറി ടി.സി.എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു. എൽ.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ.സി. റൗഫ് ഹാജി, സെക്രട്ടറി നിസാം പട്ടേൽ, വൈസ് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.വി. അബ്ദുൽ ഖാദർ, കെ. അഹ്മദ്കുഞ്ഞി, പി.കെ. അബ്ദുൽ കരീം മൗലവി, പി.കെ. ലത്തീഫ്, അബ്ദുറഹ്മാൻ പുഴക്കര, എം. അബൂബക്കർ, പി. മുഹമ്മദ് ബഷീർ, ടി.എച്ച്. അബ്ദുൽഖാദർ മൗക്കോട്, ഹക്കീം അസ്ഹരി, വനിത ലീഗ് മണ്ഡലം പ്രസിഡന്റ് റൈഹാനത്ത്, മുഹമ്മദ് റാഹിൽ, കെ.പി. അബ്ദുല്ല, എം. ഉസ്മാൻ, വി.വി. അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.