ചെര്‍ക്കള: മാര്‍ത്തോമ്മ ബധിരവിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥി സംഗമം റാന്നി-നിലക്കല്‍ ഭദ്രാസന ബിഷപ് ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു ബേബി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
മുഖ്യാധ്യാപിക എസ്.ഷീല, പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, വാര്‍ഡ് മെംബര്‍ അസൈനാര്‍ ബദരിയ, ബിജെപി കോഴിക്കോട് മേഖല പ്രസിഡന്റ് കെ. ശ്രീകാന്ത്, ഡിസിസി സെക്രട്ടറി സി.വി. ജയിംസ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. അബ്ദുള്ളക്കുഞ്ഞി, ഫാ. അരുണ്‍ തോമസ്, ഫാ. ജോര്‍ജ് വര്‍ഗീസ്, സക്കറിയ തോമസ്, ജോസ്മി ജോഷ്വ, അബ്ദുള്‍ റഹ്മാന്, നാസര്‍ ചെര്‍ക്കള, ഡോ. കെ. ജയരാജ്, ഷീബ പവിത്രന്, സ്റ്റാഫ് സെക്രട്ടറി കെ.ടി. ജോഷിമോന്, സീനിയര്‍ അസിസ്റ്റന്റ് ടി. ബെന്‍സി എന്നിവര്‍ പ്രസംഗിച്ചു.