സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്കു​ള്ള ജി​എ​സ്ടി ഒ​രു ശ​ത​മാ​ന​മാ​യി കു​റ​യ്ക്ക​ണമെന്ന്
Monday, August 11, 2025 1:46 AM IST
നീ​ലേ​ശ്വ​രം: സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്കു​ള്ള ജി​എ​സ്ടി ഒ​രു ശ​ത​മാ​ന​മാ​യി കു​റ​യ്ക്ക​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ ക്യാ​മ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

ജി​എ​സ്ടി നി​ല​വി​ല്‍ വ​രു​മ്പോ​ള്‍ പ​വ​ന് 20,000 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ​വി​ല ഇ​പ്പോ​ള്‍ 75,000 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ്. സ്വ​ര്‍​ണ​ത്തി​ന്‍റെ വ​ലി​യ വി​ല വ​ര്‍​ധ​ന​വ് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം വാ​ങ്ങു​മ്പോ​ള്‍ 2500 രൂ​പ നി​കു​തി ന​ല്‍​കേ​ണ്ടി വ​രു​ന്ന​ത് വ​ലി​യ ബാ​ധ്യ​ത​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വ​ന്നു ചേ​ര്‍​ന്നി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ വ്യാ​പാ​രി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ ക്യാ​മ്പി​ല്‍ നി​ര​വ​ധി ച​ര്‍​ച്ച​ക​ള്‍ ക്യാ​മ്പി​ല്‍ ന​ട​ന്നു.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളെ അ​ടി​യ​ന്ത​ര​മാ​യി സ​മീ​പി​ച്ച് പ്ര​ശ്‌​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്ന​തി​ന് കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു.