കു​പ്ര​സി​ദ്ധ അ​ന്ത​ര്‍​സം​സ്ഥാ​ന മാ​ല മോ​ഷ്ടാ​വ് അ​റ​സ്റ്റി​ല്‍
Tuesday, August 12, 2025 12:42 AM IST
ബേ​ക്ക​ല്‍: അ​ന്ത​ര്‍​സം​സ്ഥാ​ന മാ​ല​മോ​ഷ്ടാ​വി​നെ ബേ​ക്ക​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി. ഉ​ദു​മ പാ​ക്യ​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ജാ​സ് (26) ആ​ണ് റ​സ്റ്റി​ലാ​യ​ത്. സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രു​ടെ മാ​ല പി​ടി​ച്ചു​പ​റി​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. ഇ​ജാ​സി​നെ​തി​രെ മം​ഗ​ളൂ​രു, ഉ​പ്പി​ന​ങ്ങാ​ടി, ഹൊ​സ്ദു​ര്‍​ഗ്, ബേ​ഡ​കം, ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ മാ​ല മോ​ഷ​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ബേ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ കാ​പ്പ ലി​സ്റ്റി​ലും ഇ​യാ​ളു​ണ്ട്. ബേ​ക്ക​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജൂ​ണി​യ​ര്‍ എ​സ്‌​ഐ മ​നു കൃ​ഷ്ണ​ന്‍, സി​പി​ഒ​മാ​രാ​യ ഷാ​ജ​ന്‍ ചീ​മേ​നി, ബി​നീ​ഷ് ചാ​യ്യോ​ത്ത്, പ്ര​സാ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.