ജി​ല്ലാ​ത​ല ഓ​ണം ഖാ​ദി മേ​ള കാ​ഞ്ഞ​ങ്ങാ​ട്ട് ആ​രം​ഭി​ച്ചു
Tuesday, August 12, 2025 12:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡും പ​യ്യ​ന്നൂ​ര്‍ ഖാ​ദി കേ​ന്ദ്ര​വും ചേ​ര്‍​ന്നൊ​രു​ക്കു​ന്ന ഓ​ണം ഖാ​ദി മേ​ള 02ന്റ ​ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് സൗ​ഭാ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍ നി​ര്‍​വ​ഹി​ച്ചു. എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​എ​ച്ച്.​കു​ഞ്ഞ​മ്പു എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​വി.​സു​ജാ​ത, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള, പ​യ്യ​ന്നൂ​ര്‍ ഖാ​ദി കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ വി. ​ഷി​ബു, മു​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​ന്‍, സി​നി​മ ന​ട​ന്‍ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ പി.​സു​ഭാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.