ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Thursday, August 14, 2025 12:59 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഗാ​ന്ധി​ഭ​വ​ൻ ല​ഹ​രി​ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ങ്ക​യം ഗാ​ന്ധി​ഭ​വ​ൻ ല​വ് ആ​ൻ​ഡ് കെ​യ​റി​ൽ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് വെ​ള്ള​രി​ക്കു​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​മു​ക്തി സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ചാ​ൾ​സ് ജോ​സ് ല​ഹ​രി​വി​രു​ദ്ധ​സ​ന്ദേ​ശം ന​ൽ​കി.

ഗാ​ന്ധി​ഭ​വ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ബി. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൾ ഖാ​ദ​ർ, സ​ന്ധ്യ ശി​വ​ൻ, എ​സ്. ശ്രീ​ല​ക്ഷ്മി, എ​സ്. രേ​ഷ്മ, ജ​യ​രാ​മ​ൻ, റൂ​ബി, പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ, സാ​ജ​ൻ പൈ​ങ്ങോ​ത്ത്, പ്രി​ൻ​സ് ജോ​സ​ഫ്, അ​ഗ​സ്റ്റി​ൻ, കെ. ​സു​പ്ര​ഭ, സൂ​ര്യ​നാ​രാ​യ​ണ​ഭ​ട്ട്, ഹ​രീ​ഷ് പി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.