മാ​ണി​മൂ​ല​യി​ൽ ഭീ​തി പ​ര​ത്തി കാ​ട്ടാ​ന​ക്കൂ​ട്ടം
Thursday, August 14, 2025 12:59 AM IST
ബ​ന്ത​ടു​ക്ക: ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യോ​ട​ടു​ത്ത മാ​ണി​മൂ​ല, ശ്രീ​മ​ല ഭാ​ഗ​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി കാ​ട്ടാ​ന​ക്കൂ​ട്ടം. അ​ഞ്ചോ അ​തി​ലേ​റെ​യോ ആ​ന​ക​ള​ട​ങ്ങി​യ കൂ​ട്ട​മാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലു​മി​റ​ങ്ങി നാ​ശം വി​ത​യ്ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ സൗ​രോ​ർ​ജ​വേ​ലി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളി​ലെ ക​വു​ങ്ങു​ക​ളും പ്ലാ​വു​ക​ളു​മ​ട​ക്കം ആ​ന​ക്കൂ​ട്ടം കു​ത്തി​മ​റി​ച്ചി​ട്ട് ന​ശി​പ്പി​ച്ചു. രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും തീ​കൂ​ട്ടി​യാ​ണ് ആ​ന​ക​ളെ തു​ര​ത്തി​യ​ത്. ഒ​രു ഭാ​ഗ​ത്തു​നി​ന്ന് തു​ര​ത്തു​മ്പോ​ഴേ​ക്കും മ​റ്റൊ​രു ഭാ​ഗ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ആ​ന​ക​ളെ​ത്തു​ന്ന​ത് വ​നം​വ​കു​പ്പി​നും നാ​ട്ടു​കാ​ർ​ക്കും വെ​ല്ലു​വി​ളി​യാ​കു​ന്നു.

ബ​ന്ത​ടു​ക്ക സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ എം.​പി. രാ​ജു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ ആ​ർ.​കെ. രാ​ഹു​ൽ, ബി. ​വി​നീ​ത്, ഫോ​റ​സ്റ്റ് വാ​ച്ച​ർ ബി. ​സു​ധാ​ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​ത്. സൗ​രോ​ർ​ജ​വേ​ലി​യു​ടെ നി​ർ​മാ​ണം ഈ ​ഭാ​ഗ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.