കാഞ്ഞങ്ങാട്: കൊല്ലം പാരപ്പളളിയില് നടന്ന സംസ്ഥാന സീനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ വനിത-മിക്സഡ് വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും പുരുഷ വിഭാഗം 600 കിലോ വിഭാഗത്തില്‍ മൂന്നാംസ്ഥാനവും കാസര്‍ഗോഡ് ജില്ല സ്വന്തമാക്കി.
വനിത വിഭാഗത്തില്‍ കെ.കെ. അജിന, ഏയ്ഞ്ചല്‍ പോള്‍, കെ. ശ്രീന, കെ. അമിത, എം.ടി. വിശ്രുത, മിത മാമന്, എസ്.പി. കൃതി, വി. അനഘ, വി. ശിൽപ, ബി.എല്‍. നൂര്ജഹാന് എന്നിവരും മിക്സഡ് വിഭാഗത്തില്‍ എം. കരിഷ്മ, എം. സ്മിത, കെ. ശ്യാമ, പി. ബിന്ദു, എ. ജലജാക്ഷി, ബി.സി . ശ്രീകാന്ത് മോഹന്‍, പി. വിഗേഷ്, പി. മഹേഷ്, എം. നിഷാന്ത്, പി. മണികണ്ഠന് എന്നിവരും പുരുഷ വിഭാഗത്തില്‍ കെ. സച്ചിന്, ജസ്റ്റിന് ജോസഫ്, വി. ഗിരീഷ്, കെ.എം. നികേഷ്, എം. അശ്വിന്‍രാജ്, എം. ഷോബിത്ത്, എം. ഷൈജു, എച്ച്. രഞ്ജിത്കുമാര്‍, ആര്. സനോജ്, ബി. ഷിബിന്‍ എന്നിവരാണ് മെഡല്‍ നേടിയ ടീമിലെ അംഗങ്ങള്‍.
മനോജ് അമ്പലത്തറ, ബാബു കോട്ടപ്പാറ, രാജീവന് ഏഴാംമൈല്‍ എന്നിവര്‍ പരിശീലകരും ഷിജിത് മുക്കൂട് ടീം മാനേജരുമായിരുന്നു.