ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി ഉ​ട​മ​സ്ഥ​ര്‍​ക്ക് കൈ​മാ​റി പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്‍
Wednesday, June 18, 2025 5:24 AM IST
കൊ​ല്ലം: ന​ഷ്ട​പ്പെ​ട്ടു​പോ​യ 25 ല​ധി​കം മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി ഉ​ട​മ​സ്ഥ​ര്‍​ക്ക് കൈ​മാ​റി കൊ​ല്ലം സി​റ്റി പോ​ലീ​സി​ലെ സൈ​ബ​ര്‍ സെ​ല്‍. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഇ​രു​പ​ത്തി​യ​ഞ്ചോ​ളം പ​രാ​തി​ക​ൾ​ക്കാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യ​ത്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ് സി ​ഇ ഐ ​ആ​ര്‍ പോ​ര്‍​ട്ട​ലി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സൈ​ബ​ര്‍ സെ​ല്‍ ക​ണ്ടെ​ത്തി കൈ​മാ​റി​യ​ത്.

ന​ഷ്ട​പ്പെ​ട്ട ഫോ​ണു​ക​ളി​ല്‍ കേ​ര​ള​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന​വ ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഈ ​ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വ​ന്ന ആ​ളു​ക​ളു​മാ​യി കൊ​ല്ലം സി​റ്റി സൈ​ബ​ര്‍ സെ​ല്ലി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടാ​ണ് ഫോ​ണു​ക​ള്‍ തി​രി​ച്ചു​പി​ടി​ച്ച​ത്.

ഫോ​ണു​ക​ള്‍ തി​രി​കെ ന​ല്‍​കു​വാ​ന്‍ വി​മു​ഖ​ത കാ​ട്ടി​യ വ്യ​ക്തി​ക​ളി​ല്‍ നി​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് ചെ​ന്ന് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം സി​റ്റി ജി​ല്ലാ ക്രൈം ​റെ​ക്കോ​ര്‍​ഡ്സ് ബ്യു​റോ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ. ​ന​സീ​ര്‍ ന​ഷ്ട​പ്പെ​ട്ടു​പോ​യ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഉ​ട​മ​സ്ഥ​ര്‍​ക്ക് കൈ​മാ​റി. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ കി​ര​ണ്‍ നാ​രാ​യ​ണ​ന്‍ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം സി​റ്റി സൈ​ബ​ര്‍ സെ​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷാ​ന്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്ര​താ​പ്, ഹ​രി​കു​മാ​ര്‍, ജി​ജോ, വി​നു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫോ​ൺ വേ​ട്ട ന​ട​ന്ന​ത്.

ക​ണ്ടെ​ത്തി​യ ഫോ​ണു​ക​ളി​ല്‍ കൊ​ല്ലം സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ടു​പോ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ഫോ​ണു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​ണ്ടാ​യി​രു​ന്നു.

മൊ​ബൈ​ല്‍​ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ടാ​ല്‍ ഡ്യൂ​പ്ലി​ക്ക​റ്റ് സിം ​കാ​ര്‍​ഡ് എ​ടു​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​ക​ണം. പ​രാ​തി​യു​ടെ ര​സീ​ത് ഉ​പ​യോ​ഗി​ച്ചു സി ​ഇ ഐ ​ആ​ര്‍ പോ​ര്‍​ട്ട​ല്‍ വ​ഴി റ​ജി​സ്റ്റ​ര്‍ ചെ​യ്താ​ല്‍ ഫോ​ണ്‍ ബ്ലോ​ക്ക് ആ​കും. ബ്ലോ​ക്കാ​യ ഫോ​ണി​ല്‍ ആ​രെ​ങ്കി​ലും സിം ​കാ​ര്‍​ഡ് ഇ​ട്ടാ​ല്‍ ഫോ​ണ്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​വു​ക​യാ​ണ് ചെ​യ്യു​ക.