അ​നു​മോ​ദി​ച്ചു
Monday, June 16, 2025 6:38 AM IST
കൊ​ട്ടാ​ര​ക്ക​ര: സ്വ​ന്തം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ​യും റാ​ങ്ക്‌ ജേ​താ​ക്ക​ളെ​യും ഉ​ന്ന​ത പ​രീ​ക്ഷാ വി​ജ​യി​ക​ളെ​യും അ​നു​മോ​ദി​ച്ച് മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ മാ​ർ​ത്തോ​മ ജൂ​ബി​ലി മ​ന്ദി​ര അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ 1600 വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളാ​ണ് മ​ന്ത്രി​യി​ൽ നി​ന്ന് പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. ഐ​എ​സ്‌​ആ​ർ​ഒ മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​എ​സ്‌. സോ​മ​നാ​ഥ്‌ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കേ​ര​ള സ്‌​റ്റാ​ർ​ട്ട​പ്പ്‌ മി​ഷ​ൻ സി​ഇ​ഒ അ​നൂ​പ്‌ അം​ബി​ക, കേ​ര​ള ശാ​സ്‌​ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്രോ​വൈ​സ്‌ ചാ​ൻ​സ​ല​ർ ഡോ. ​എ​സ്‌. അ​യൂ​ബ്‌ , ഐഎഎ​സ് റാ​ങ്ക് ജേ​താ​വ് ജി.പി.ന​ന്ദ​ന എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്രോ​ഗ്രാം കോ-​ഓ​ർ​ഡി നേ​റ്റ​ർ പി. ​കെ. ജോ​ൺ​സ​ൻ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​മേ​നോ​ൻ, കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ഭി​ലാ​ഷ് ,വെ​ട്ടി​ക്ക​വ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​ഞ്ജി​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. എ​സ്. സു​വി​ധ,

ആ​ർ. പ്ര​ശാ​ന്ത്, ബി​ജു കെ. ​ഏ​ബ്ര​ഹാം ,വി. ​കെ. ജ്യോ​തി, ബി​ന്ദു ജി. ​നാ​ഥ്, സ​ജി ക​ടൂ​ക്കാ​ല,മാ​ർ​ത്തോ​മാ ജൂ​ബി​ലി മ​ന്ദി​രം സൂ​പ്ര​ണ്ട് ഫാ. ​ബി​നു സി. ​സാ​മു​വ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.