കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നെ​ത്തി​യ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
Tuesday, June 17, 2025 6:12 AM IST
കൊ​ല്ലം: ജീ​വ​നാം​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കു​ടും​ബ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നെ​ത്തി​യ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​വ​നാ​ട് മു​ക്കാ​ട് മീ​നാ​ത്തു​ചേ​രി ജോ​ർ​ദാ​നി​ൽ ബി​ൻ​സി (46)യാ​ണ് ഭാ​ര്യ റീ​ന ജോ​സ​ഫി​നെ (35) കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. ബി​ൻ​സി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു.

കൊ​ല്ലം ആ​ൽ​ത്ത​റ​മൂ​ട്ടി​ലെ ജു​ഡീ​ഷ​ൽ ഫ​സ്‌​റ്റ്‌ ക്ലാ​സ് ര​ണ്ടാം കോ​ട​തി​ക്കു മു​ന്നി​ലെ റോ​ഡി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നെ​ത്തി​യ റീ​ന​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ റീ​ന​യു​ടെ വ​ല​തു കൈ​യി​ൽ പ​രു​ക്കേ​റ്റു. വി​വ​ര​മ​റി​ഞ്ഞ് വെ​സ്റ്റ് പോലി​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.