മെ​റി​റ്റ് ഈ​വ​നിം​ഗ് സം​ഘ​ടി​പ്പി​ച്ചു
Monday, June 16, 2025 6:22 AM IST
അ​ഞ്ച​ല്‍ : മി​ക​ച്ച പ​ഠ​ന​ത്തോ​ടൊ​പ്പം ല​ക്ഷ്യ​ബോ​ധം കൂ​ടി കു​ട്ടി​ക​ള്‍​ക്ക് ഉ​ണ്ടാ​ക​ണ​മെ​ന്നും എ​ങ്കി​ല്‍ മാ​ത്ര​മേ ജീ​വി​ത​ത്തി​ല്‍ വി​ജ​യം കൈ​വ​രി​ക്കാ​ന്‍ ക​ഴി​യു​വെ​ന്നും ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദീ​ന്‍.

അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്മ​ര​ണയ്​ക്കാ​യി രൂ​പീ​ക​രി​ച്ച ഉ​മ്മ​ന്‍ചാ​ണ്ടി ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച​ലി​ല്‍ മെ​റി​റ്റ് ഈ​വ​നിം​ഗ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായി രുന്നു അദ്ദേഹം. അ​ഞ്ച​ലി​ന്‍റെ രാ​ഷ്്‌ട്രീയ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ല്‍ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ന്ത​രി​ച്ച എ.സ​ക്കീ​ര്‍ ഹു​സൈ​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ഒ​സി ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി രൂ​പീ​ക​രി​ച്ച ക​ലാ​കാ​യി​ക വേ​ദി​യു​ടെ ഉ​ദ്ഘാ​ട​ന​വും ജ​സ്റ്റി​സ് ബ​ദ​റു​ദീ​ന്‍ നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടൂ പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും ക​ലാ, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ​യും ആ​ദ​രി​ച്ചു. ഒ​സി ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ഞ്ച​ല്‍ സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ ജ്യോ​തി രാ​ധി​ക വി​ജ​യ​കു​മാ​ര്‍, അ​ഡ്വ.​ജി. സു​രേ​ന്ദ്ര​ന്‍, പ്ര​ഫ.​കെ.​വി. തോ​മ​സ് കു​ട്ടി, കെ.​ജി. സാ​ബു, സി.​ബി. വി​ജ​യ​കു​മാ​ര്‍, ഏ​രൂ​ര്‍ സു​ഭാ​ഷ്, ഡോ. ​നാ​ദി​യ, മാ​ഹീ​ന്‍ കാ​ട്ടു​മ്പു​റം, നെ​ട്ട​യം സു​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.