ഗൂഗിൾ മാപ്പ് ‘പണി’ കൊടുത്തു : ഇ​ടു​ങ്ങി​യ റോ​ഡി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി ഓ​ടി​ച്ചു ക​യ​റ്റി
Monday, June 16, 2025 6:35 AM IST
കു​ണ്ട​റ: ക​ച്ചേ​രി മു​ക്ക് കേ​ര​ള ഇ​ല​ക്‌ട്രിക്ക​ൽ ആ​ൻഡ് അ​ലൈ​ഡ് എ​ൻ​ജി​നിയ​റി​ംഗ് ക​മ്പ​നി​ക്ക് സ​മീ​പം ഇ​ടു​ങ്ങി​യ പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ വ​ലി​യ ക​ണ്ടെ​യ്ന​ർ ലോ​റി ഓ​ടി​ച്ചു ക​യ​റ്റി നാ​ശ​ന​ഷ്‌ടമുണ്ടാക്കി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1. 30 തി​ന് മ​ര​ച്ചി​ല്ല​ക​ളും മ​റ്റും ഒ​ടി​ഞ്ഞു​വീ​ഴു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ണ​ർ​ന്ന​ത്. അ​മി​ത​മാ​യി മ​ദ്യ​പി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​റും മ​റ്റ് ര​ണ്ടു​പേ​രു​മാ​ണ് ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​യ​ലി െ ന്‍റ ക​ര​യി​ൽ വീ​ടു​പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് വ​ണ്ടി പു​ത​ഞ്ഞ​ത്.

പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളു​ടെ റോ​ഡ് സൈ​ഡി​ലു​ള്ള ഷീ​റ്റു​ക​ൾ, സി​സി കാ​മ​റ​ക​ൾ, സ​ർ​വീ​സ് വ​യ​റു​ക​ൾ എ​ന്നി​വയ്​ക്ക് വ​ലി​യ നാ​ശ ന​ഷ്‌ടമാ​ണ് ഉ​ണ്ടാ​യ​ത്.

അ​ധി​കം ബ​ല​മി​ല്ലാ​ത്ത റോ​ഡിന്‍റെ ടാ​റി​ംഗും സൈ​ഡി​ലെ ടൈ​ലു​ക​ളും ഇ​ടി​ഞ്ഞു​താ​ണു. ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​തും മി​ൽ​ക്ക് വാ​ൻ എ​ന്ന ബോ​ർ​ഡ് വെ​ച്ചി​ട്ടു​ള്ള​തു​മാ​യ വ​ണ്ടി​യി​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്നും 21 ട​ൺ ഡാ​ൽ​ഡ ക​യ​റ്റി​യാ​ണ് വ​ന്ന​തെ​ന്നും അ​ഞ്ചാ​ലും​മൂ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വ​ണ്ടി ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി വ​ഴിതെ​റ്റി വ​ന്ന​താ​ണെ​ന്നുമാണ് ഡ്രൈ​വ​ർ പ​റ​ഞ്ഞ​ത്.

പോ​ലീ​സു​കാ​രു​ടെ​യും വാ​ർ​ഡ് മെ​മ്പ​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ക്രെയി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം പൊ​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഉ​ട​മ​സ്ഥ​ർ വ​ന്നാ​ൽ മാ​ത്ര​മേ, സീ​ൽ പൊ​ട്ടി​ച്ച് വ​ണ്ടി പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഉ​ട​മ​സ്ഥ​ർ വ​ന്ന് ന​ഷ്‌ടപ​രി​ഹാ​രം ന​ൽ​കി പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വ​ണ്ടി വി​ട്ടു ന​ൽ​കു​മെ​ന്നും പോലീസ് അ​റി​യി​ച്ചു.