ഏരൂര്‍ പഞ്ചായത്ത് മികവ് -2025
Tuesday, June 17, 2025 6:12 AM IST
അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി വി​ജ​യി​ച്ച കു​ട്ടി​ക​ള്‍​ക്ക് അ​നു​മോ​ദ​നം ന​ൽകാന്‍ മി​ക​വ് -2025 എ​ന്ന പേ​രി​ല്‍ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. നൂ​റി​ല​ധി​കം കു​ട്ടി​ക​ള്‍​ക്കാ​ണ് മു​ര​ളീ​യ ഫൗ​ണ്ടേ​ഷ​നൊ​പ്പം ചേ​ര്‍​ന്നു​ കാഷ് അ​വാ​ര്‍​ഡ് ഉ​ള്‍​പ്പ​ടെ ​പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ​ത്. ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​അ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് പി.​എ​സ്.സു​പാ​ല്‍ എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന​മു​ര​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​രാ​ജി, സ്ഥി​രം സ​മി​തി അ​ധ്യക്ഷ​ന്‍​മാ​രാ​യ ഷൈ​ന്‍ ബാ​ബു, ഡോ​ണ്‍.​വി.​രാ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റ്റി. ​അ​ജ​യ​ന്‍, പി.​എ​സ്. സു​മ​ന്‍, അ​നു​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു