എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു
Tuesday, June 17, 2025 6:12 AM IST
ച​വ​റ : യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ അ​ഴി​മ​തി​ക്കും ദു​ർ​ഭ​ര​ണ​ത്തി​നും കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കു​മെ​തി​രെ എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ​ണം മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ക, ത​ക​ർ​ന്നു കി​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ പു​തു​ക്കി പ​ണി​ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക, വ​ഴി​വി​ള​ക്കു​ക​ൾ പു​ന​സ്ഥാ​പി​ക്കു​ക, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ച്ച് യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്ക് ആ​ശ്വാ​സം കാ​ണു​ക, ജെ​ൽ ജീ​വ​ൻ വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി കു​റ്റ​ക്കാ​ർ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്കു​ക, പ​ണി​പൂ​ർ​ത്തി​യാ​ക്കി​യ അ​ഞ്ച് കു​ഴ​ൽ കി​ണ​റു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക, തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​ണ് എ​ൽ​ഡി​എ​ഫ് പ​ന്മ​ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ട​പ്പ​ള്ളി കോ​ട്ട​യി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ സ​മ​രം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി. ​മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ആ​ർ .മു​ര​ളി അ​ധ്യ​ക്ഷ​നാ​യി.

സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ .ര​വീ​ന്ദ്ര​ൻ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​നി​ൽ പു​ത്തേ​ഴം, , ജെ ​.അ​നി​ൽ, കെ ​.ജി .വി​ശ്വം​ഭ​ര​ൻ, എ​ൽ .വി​ജ​യ​ൻ നാ​യ​ർ , ഷീ​ന പ്ര​സാ​ദ്, കെ. ​എ .നി​യാ​സ്, അ​ഹ​മ്മ​ദ് മ​ൻ​സൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.