ഹ​രി​ത വി​ദ്യാ​ല​യം ശു​ചി​ത്വ സ​മൃ​ദ്ധ വി​ദ്യാ​ല​യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, June 17, 2025 6:12 AM IST
ച​വ​റ : ശ​ങ്ക​ര​മം​ഗ​ലം ഗ​വ​.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മ​ഗ്ര ഗു​ണ​മേ​ന്മ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രും പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​ത വി​ദ്യാ​ല​യം ശു​ചി​ത്വ സ​മൃ​ദ്ധ വി​ദ്യാ​ല​യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
പ​ദ്ധ​തി​യു​ടെ സ്കൂ​ൾ​ത​ല ഉ​ദ്ഘാ​ട​നം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടി.​കെ. അ​നി​ത നി​ർ​വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ബീ​ന ജ​യ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​യാ​യി. യോ​ഗ​ത്തി​ൽ ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ​-ഓർ​ഡി​നേ​റ്റ​ർ തൊ​ടി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ശു​ചി​ത്വ​വും ഹ​രി​ത വി​ദ്യാ​ല​യം എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ക്ലാ​സു​ക​ൾ ന​യി​ച്ചു . സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക എ​ലി​സ​ബ​ത്ത് ഉ​മ്മ​ൻ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.