തെ​രു​വുനാ​യ്ക്ക​ളെ വിളക്കുടിയിൽ ത​ള്ളാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Sunday, June 15, 2025 5:29 AM IST
കു​ണ്ട​റ: നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി നി​റ​യെ തെ​രു​വുനാ​യ്ക്ക​ളെ ഗ്രാ​മ​പ്ര​ദേ​ശ​ത്ത് കൊ​ണ്ട് ത​ള്ളാ​ൻ ശ്ര​മി​ച്ച​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നും പി​ടി​ച്ച നാ​യ്ക്ക​ളാണെ​ന്ന് ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​യുന്നു. കഴിഞ്ഞ ദിവസം രാ​വി​ലെ ഈ ​പ്ര​ദേ​ശ​ത്ത് കു​റ​ച്ചു നാ​യ്ക്ക​ളെ ഇ​റ​ക്കി വി​ട്ടി​രു​ന്നു . അ​ത് മു​ഴു​വ​നും നാ​ട്ടു​കാ​ർ തി​രി​ച്ചു​ ലോ​റി​യി​ൽ ക​യ​റ്റി. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽന​ടപടിക​ൾ സ്വീ​ക​രി​ച്ചു.