റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ​ത്തി​ന് ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ ആ​രം​ഭി​ച്ചു: പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ
Sunday, June 15, 2025 5:29 AM IST
കു​ണ്ട​റ: പ​ള​ളി​മു​ക്ക് റ​യി​ല്‍​വേ മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​യി​ല്‍​വേ​യു​ടെ പു​തു​ക്കി​യ ജി ​എ ഡി (​ജ​ന​റ​ല്‍ അ​ലൈ​മ​ന്‍റ് ഡ്രോ​യിം​ഗ്) ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള​ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ന്നു​വെ​ന്ന് പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ അ​റി​യി​ച്ചു. ഇ​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ റ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി റ​വ​ന്യൂ വ​കു​പ്പി​ല്‍ നി​ന്നും ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നാ​യു​ള​ള രേ​ഖ​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ​ഴി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തോ​ടൊ​പ്പം ഒ​രു ലാ​ന്‍​ഡ് അ​ക്യൂ​സി​യേ​ഷ​ന്‍ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും നി​യ​മി​ക്കു​ന്ന മു​റ​യ്ക്ക് എ​ല്‍​എ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

ഒ​ന്നി​ല​ധി​കം മേ​ല്‍​പ്പാ​ല നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നി​ല​ധി​കം ഏ​ജ​ന്‍​സി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള​ള​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കു​ക​യും, തു​ട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കി​ഫ്ബി, കെ​ആ​ര്‍​എ​ഫ്ബി, ആ​ര്‍​ബി​ഡി​സി​കെ, എ​ന്‍​എ​ച്ച്എ​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​രു യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത്, പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ ചു​മ​ത​ല ആ​ര്‍​ബി​ഡി​സി​കെ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം 43.32 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി നേ​ടി​യെ​ടു​ത്തു​വെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.