എ​ക്സൈ​സ് വ​കു​പ്പിനെ ശ​ക്തി​പ്പെ​ടു​ത്തേണ്ടത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ം: സുജിത് വിജയൻപിള്ള എംഎൽഎ
Monday, June 16, 2025 6:22 AM IST
കൊ​ല്ലം : എ​ക്സൈ​സ് വ​കു​പ്പി​ൽ അം​ഗബ​ലം വ​ർ​ധി​പ്പി​ച്ച് വ​കു​പ്പി​നെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെന്ന് ഡോ. ​സു​ജി​ത് വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ. കേ​ര​ള സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ 45-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യുകയായിരുന്നു അദ്ദേഹം.

കേ​ര​ള സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.രാ​ജു​ അ​ധ്യ​ക്ഷ​ത വഹിച്ചു. ​ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​സ​ജു​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ശി​ഷ്‌ട സേ​വ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ക്സൈ​സ് മെ​ഡ ലി​നു അ​ർ​ഹ​നാ​യ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ശ്രീ​നാ​ഥ് ,പാ​ൻ ഇ​ന്ത്യ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ മെ​ഡ​ൽ നേ​ടി​യ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​നീ​ഷ് , ദേ​ശീ​യ ഹാ​ൻ​ഡ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടി​യ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പ്രേം ​രാ​ജ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ക​ലാ​കാ​യി​ക​മേ​ള​യി​ലെ വി​ജ​യി​ക​ൾ,മി​ക​ച്ച വി​ജ​യം നേ​ടി​യ എ​ക്സൈ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് മെ​റി​റ്റ് അ​വാ​ർ​ഡു​ക​ളും സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം . ​നൗ​ഷാ​ദ്,അ​സി.​എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​വി.​സി. ബൈ​ജു തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.