കൊ​ല്ലം മേ​യ​റിന് വ​ധ​ഭീ​ഷ​ണി
Monday, June 16, 2025 6:35 AM IST
കൊ​ല്ലം: കൊ​ല്ലം മേ​യ​ർ ഹ​ണി ബെ​ഞ്ച​മി​ന് വ​ധ​ഭീ​ഷ​ണി. ക​ത്തി​യു​മാ​യി വീ​ട്ടി​ന് മു​ന്നി​ലെ​ത്തി​യ യു​വാ​വ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വ് ക​ത്തി​യു​മാ​യി എ​ത്തു​ന്ന സി ​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മു​ഖം വ്യ​ക്ത​മ​ല്ല. നി​ര​വ​ധി ത​വ​ണ യു​വാ​വ് വീ​ടി​ന് സ​മീ​പ​മെ​ത്തി​യ​താ​യ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് കി​ട്ടി​യി​ട്ടു​ണ്ട്.

മേ​യ​ർ ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 7.15 ഓ​ടെ​യാ​ണ് ജീ​ൻ​സ് പാ​ന്‍റും ടീ ​ഷ​ർ​ട്ടും തൊ​പ്പി​യും ധ​രി​ച്ച ഒ​രാ​ൾ ക​ത്തി​യു​മാ​യി മേ​യ​റു​ടെ വീ​ടി​ന് സ​മീ​പം എ​ത്തു​ന്ന​ത്.​വൈ​ദ്യ​ശാ​ല ജം​ഗ്ഷ​നി​ൽ എ​ത്തി​യ ഇ​യാ​ൾ ഒ​രു ക​ട​യി​ൽ എ​ത്തി മേ​യ​റു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ചി​രു​ന്നു.

മേ​യ​റു​ടെ വീ​ട്ടി​ൽ എ​ത്തി​യ മ​ത്സ്യ വ്യാ​പാ​രി​യാ​യ സ്ത്രീ ​പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ചാ​ണ് മേ​യ​ർ ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.