ലോ​ക​ത്തി​ന്‍റെ എ​ല്ലാ കോ​ണി​ലും മ​ല​യാ​ളി​ക​ൾ പു​തി​യ ച​രി​ത്രം ര​ചി​ക്കു​ന്നു: മ​ന്ത്രി കെ.എ​ൻ.ബാ​ല​ഗോ​പാ​ൽ
Sunday, June 15, 2025 5:29 AM IST
കൊ​ട്ടാ​ര​ക്ക​ര: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം ഉ​യ​ർ​ന്ന ജീ​വി​ത​മൂ​ല്യ​ങ്ങ​ളും നെ​ഞ്ചോ​ട് ചേ​ർ​ത്ത് ലോ​ക​ത്തി​ന്‍റെ എ​ല്ലാ കോ​ണി​ലും മ​ല​യാ​ളി​ക​ൾ പു​തി​യ ച​രി​ത്രം ര​ചി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ.

ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ ന​ട​ന്ന ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ താ​ങ്ക്സ് ഗി​വി​ങ് ഡേ ​ആ​ഘോ​ഷ​വും പ്ര​ഥ​മ ചാ​രി​റ്റി അ​വാ​ർ​ഡ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബാ​ല​ഗോ​പാ​ൽ.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഏ​ബ്ര​ഹാം അ​സോ​സി​യേ​ഷ​ന്‍റെെ വി​വി​ധ സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ഥ​മ ചാ​രി​റ്റി അ​വാ​ർ​ഡ് മൂ​ന്ന​ര​ല​ക്ഷം രൂ​പ പ്ര​സി​ഡ​ന്‍റ് ജെ​സി റി​ൻ​സി​യി​ൽ നി​ന്നും ആ​ശ്ര​യ ര​ക്ഷാ​ധി​കാ​രി ഡോ.​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് ഏ​റ്റു​വാ​ങ്ങി.