റോ​ഡി​ന് ഇ​രു​വ​ശ​വും കാ​ട് ക​യ​റു​ന്നു
Monday, June 16, 2025 6:35 AM IST
ച​വ​റ :പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്മ​ന, പ​ന്മ​ന, ചി​റ്റൂ​ർ വാ​ർ​ഡു​ക​ളി​ലെ പ​ഞ്ചാ​യ​ത്ത് റോ​ഡുക​ളു​ടെ ഇ​രു​വ​ശ​വും കാ​ടു​ക​യ​റി സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​കു​ന്നു. റോ​ഡ് വശത്ത് അ​ടു​ത്ത വീ​ട്ടു​കാ​ർ ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തു​ന്ന​തും പ​തി​വാ​കു​ന്നു.

ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും ഇവിടെയുണ്ടെന്ന് നാട്ടുകാർ പറയുന്നു. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് റോ​ഡു വ​ശ​ങ്ങ​ൾ വൃ​ത്തി​യാ​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പറയുന്നു.