അ​ഴീ​ക്ക​ൽ ക​ട​ൽ തീ​ര​ത്ത് ഓ​യി​ൽ വീ​പ്പ ക​ര​യ്ക്ക​ടി​ഞ്ഞു
Monday, June 16, 2025 6:35 AM IST
കൊ​ല്ലം: അ​ഴീ​ക്ക​ലി​ൽ ക​ട​ൽ ഭാ​ഗ​ത്ത് ഓ​യി​ൽ വീ​പ്പ ക​ര​യ്ക്ക​ടി​ഞ്ഞു. ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ഭാ​ഗി​ക​മാ​യി ക​ത്തി​യ ബാ​ര​ലാ​ണ് സ്രാ​യി​ക്കാ​ട് ആ​വ​ണി ജം​ഗ്ഷ​ന് സ​മീ​പം തീ​ര​ത്ത​ടി​ഞ്ഞ​ത്. അ​റ​ബി​ക്ക​ട​ലി​ല്‍ തീ​പി​ടി​ച്ച വാ​ന്‍​ഹാ​യ് 503 ക​പ്പ​ലി​ല്‍ നി​ന്നു​ള്ള ബാ​ര​ലാ​കാ​മെ​ന്നാ​ണ് സം​ശ​യം.
ഓ​ച്ചി​റ പോ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​സ്റ്റം​സി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മെ തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​കൂ​വെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഒ​ഴി​ഞ്ഞ ബാ​ര​ല്‍ ആ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​പ്പ​ലി​ല്‍ നി​ന്നും താ​ഴേ​യ്ക്ക് പ​തി​ച്ച ക​ണ്ടെ​യ്ന​റു​ക​ള്‍ എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ തെ​ക്കു ഭാ​ഗ​ത്തും ആ​ല​പ്പു​ഴ-​കൊ​ല്ലം ജി​ല്ല​ക​ളു​ടെ തീ​ര​ങ്ങ​ളി​ലു​മാ​യി വ​ന്ന​ടി​യാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യി ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഈ ​തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​രു​ന്നു. ക​പ്പ​ലി​ൽ നി​ന്നും ക​ട​ലി​ൽ വീ​ണ സാ​ധ​ന​ങ്ങ​ൾ നീ​ക്കു​ന്ന ക​രാ​ർ ക​മ്പ​നി​യി​ലെ വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തും.