ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികന് നാടിന്‍റെ ആദരവ്
Tuesday, June 17, 2025 6:12 AM IST
ഭാര​തീ​പു​രം: ഓ​പറേ​ഷ​ൻ സി​ന്ദൂ​റിൽ പ​ങ്കെ​ടു​ത്ത ഭാ​ര​തീ​പു​രം സ്വ​ദേ​ശി ഹ​വി​ൽ​ദാ​ർ ലി​ജോ ലാ​ലു​വി​നെ ഭാ​ര​തീ​പു​രം സെ​ന്‍റ് കു​റി​യാ​ക്കോ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ പള്ളിയുടെയും പൗ​രാ​വ​ലി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രിച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ഭാ​ര​തീ​പു​രം ജം​ഗ്ഷ​നി​ൽ കൂ​ടി​യ പൊ​തു​യോ​ഗ​ത്തി​ൽ സെ​ന്‍റ്്കു​റി​യാ​ക്കോ​സ്ഓ​ർ​ത്ത​ഡോ​ക്സ്‌പള്ളി വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് പ​ള്ളി​വാ​തു​ക്ക​ലിന്‍റെ ​അ​ധ്യ​ക്ഷ​ത​യി​ൽ കൂടിയ പൊ​തു​സ​മ്മേ​ള​നം എ​രൂ​ർ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി .​അ​ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​പറേ​ഷ​ൻ സി​ന്ദൂ​റി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ സൈ​നി​ക​ർ​ക്കും ആ​ദ​ര​വ് അ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള സ​മ്മേ​ള​ന​മാ​ണ് ഭാ​ര​തീ​പു​രം ജം​ഗ്ഷ​നി​ൽ ന​ട​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ഷീ​ന കൊ​ച്ചു​മ്മ​ച്ച​ൻ, ജോ​സ​ഫ് , പി.​ടി.​കൊ​ച്ചു​മ്മ​ച്ച​ൻ, സ്വാ​മി നി​ത്യ​ാന​ന്ദ ഭാ​ര​തി, കി​ഷോ​ർ, രാ​ജീ​വ് ബാ​ല​കൃ​ഷ്ണ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, വ​ന​ദേ​വ്, ഹ​ർ​ഷ കൊ​ച്ചു​മ്മ​ച്ച​ൻ, അ​ല​ൻ സാ​ബു, ജോ​യ​ൽ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.