കേരള കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം നേതൃയോഗം
കണ്ണനെല്ലൂർ: മലയോര കർഷകരുടെ ദു:ഖവും രോഷവും നിലമ്പൂർ തെരഞ്ഞടുപ്പിൽ പ്രതിഫലിക്കുമെന്നും അത് യുഡിഎഫി ന്റെ വിജയം അനായാസമാക്കുമെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർരവി.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സാധാരണക്കാരന്റെ ജീവൻ നഷ്ടപ്പെടുമ്പോൾ കേരള സർക്കാരും, കേന്ദ്ര സർക്കാരും നിയമത്തിന്റെ നൂലാമലയിൽ പിടിച്ച് പരസ്പരം കുറ്റപ്പെടുത്തി പാവപ്പെട്ട മലയോരജനതയെ കൈയൊഴിയുകയാണെന്ന് അദ്ദേഹം കുറ്റപ്പടുത്തി. കേരള കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അരുൺ അലക്സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. വിശ്വജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് വെങ്കിട്ട രമണൻ പോറ്റി, അനിൽ പനിക്കവിള, വി. പി. സാബു, ദാസ് കൊറ്റങ്കര, ലിജു വിജയൻ, ജിഷ്ണു ഗോകുലം, അനസ് കരിക്കോട്, രാജേഷ് മുകുന്ദാശ്രമം, ശിവൻകുട്ടി പിള്ള,
അബ്ദുൽ ഷുക്കൂർ, രാജേഷ് രാഗം, സന്തോഷ് നാലുമുക്ക്, ജി. അജയകുമാർ, ഷെഫീഖ് ചന്ദനത്തോപ്പ്, മുഹമ്മദ് ഫയാസ്, രഘുനാഥ്, അജയകുമാർ, രവീന്ദ്രൻ പിള്ള, തുടങ്ങിയവർ പ്രസംഗിച്ചു.