ബിജെപി ​വി​ക​സി​ത​കേ​ര​ളം ശി​ല്പ​ശാ​ല സംഘടിപ്പിച്ചു
Wednesday, June 18, 2025 5:41 AM IST
കൊ​ട്ടാ​ര​ക്ക​ര :മോ​ദി സ​ർ​ക്കാ​രി​ന്‍റെ 11 വ​ർ​ഷ​ത്തെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ ജ​ന ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ കൊ​ല്ലം ഈ​സ്റ്റ്‌ ജി​ല്ല​യി​ലെ എ​ല്ലാ ഏ​രി​യ കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ്മേ​ള​ന​വും ഗൃ​ഹ സ​മ്പ​ർ​ക്ക​വും ന​ട​ത്തു​മെ​ന്ന് ബി​ജെ​പി ജി​ല്ല ഇ​ൻ ചാ​ർ​ജ് വി ​.വി .രാ​ജേ​ഷ് പ​റ​ഞ്ഞു. ന​മോ മ​ന്ദി​റി​ൽ ന​ട​ന്ന വി​ക​സി​ത കേ​ര​ളം ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

25 മു​ത​ൽ എ​ല്ലാ മ​ണ്ഡ​ല കേ​ന്ദ്ര​ങ്ങ​ളി​ലും പൗ​ര​പ്ര​മു​ഖ​രെ അ​ണി​നി​ര​ത്തി വി​ക​സി​ത സ​ങ്ക​ൽപ്പ സ​ഭ​ക​ൾ സം​ഘ​ടി​പ്പി​ക്കും.യോ​ഗ ദി​ന മാ​യ 21 ന് ​അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​യി​രം പേ​രെ പ​ങ്കെ​ടു​പ്പി​ച്ചു യോ​ഗ പ്ര​ദ​ർ​ശ​ന​വും,അ​യ്യ​ങ്കാ​ളി സ്മൃ​തി ദി​നത്തിൽപു​ഷ്പാ​ർ​ച്ച​നയുംനടത്തും.

ജി​ല്ല പ്ര​സി​ഡ​ന്‍റ് രാ​ജി പ്ര​സാ​ദ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ജി ​.ഗോ​പി​നാ​ഥ് ,ആ​ല​ഞ്ചേ​രി ജ​യ​ച​ന്ദ്ര​ൻ, അ​ഡ്വ . വ​യ​ക്ക​ൽ സോ​മ​ൻ, എ ​.ആ​ർ .അ​രു​ൺ ,എം .​ആ​ർ .സു​രേ​ഷ്,ജോ​മോ​ൻ, എ​ന്നി​വ​ർ പ്രസംഗിച്ചു.