ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം തി​രി​കെ ന​ൽ​കി
Wednesday, June 18, 2025 5:41 AM IST
കൊ​ട്ടാ​ര​ക്ക​ര :ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം തി​രി​കെ ന​ൽ​കി വീ​ട്ട​മ്മ മാ​തൃ​ക​യാ​യി .പു​ല​മ​ൺ കു​രി​ങ്ങേ​ൽ അ​ശോ​ക​ന്‍റെ ഭാ​ര്യ ആ​ശ​യ്ക്കാ​ണ് ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച രാ​വി​ലെ മാ​ർ​ത്തോ​മാ സ്കൂ​ളി​ന് സ​മീ​പ​ത്ത് റോ​ഡ​രി​കി​ൽ നി​ന്ന് നാല് ഗ്രാം ​തൂ​ക്കം വ​രു​ന്ന കൈ ​ചെ​യി​ൻ ക​ള​ഞ്ഞു​കി​ട്ടി​യ​ത് .

സ​മീ​പ​ത്തു​ള്ള സ്കൂ​ളി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​ർ​ണം ക​ള​ഞ്ഞു​കി​ട്ടി​യ വി​വ​രം അ​റി​യി​ച്ചി​രു​ന്നു .ഉ​ട​മ​യെ അ​നന്വേഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ആ​യി​ല്ല .തു​ട​ർ​ന്ന് സ്വ​ർ​ണാ​ഭ​ര​ണം ആ​ശ​യു​ടെ കൈ​വ​ശം സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ആ​ശ ജോ​ലി​ചെ​യ്യു​ന്ന പു​ല​മ​ൺ ജം​ഗ്ഷ​നി​ലെ തു​ണി​ക്ക​ട​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്‍റെ അ​വ​കാ​ശി​ക​ളാ​യി പ​ല​രും എ​ത്തി​യി​രു​ന്നു .എ​ന്നാ​ൽ യ​ഥാ​ർ​ഥഉ​ട​മ​യെ തി​രി​ച്ച​റി​യു​ന്ന​ത് വ​രെ സ്വ​ർ​ണം ആ​രെ​യും കാ​ണി​ക്കാ​ൻ ആ​ശ കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം യ​ഥാ​ർ​ഥ ഉ​ട​മ​യാ​യ മു​സ്ലിം സ്ട്രീ​റ്റ് റാ​സി മ​ൻ​സി​ലി​ൽ ആ​ൽ​ഫ സ​ലീ​മി​ന് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ അ​നീ​സിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൈ​മാ​റു​ക​യാ​യി​രു​ന്നു .