വാ​യ​ന​പ​ക്ഷാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 19ന്
Wednesday, June 18, 2025 5:41 AM IST
കൊ​ല്ലം: പു​സ്ത​ക വാ​യ​ന​യു​ടെ മൂ​ല്യം ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റു​ന്ന​ത് ല​ക്ഷ്യ​മാ​ക്കി​യു​ള്ള വാ​യ​ന​പ​ക്ഷാ​ച​ര​ണം 19ന്. ​ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക്ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പും സം​യു​ക്ത​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, സാ​ക്ഷ​ര​താ​മി​ഷ​ന്‍, പി.​എ​ന്‍ പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൂ​ലൈ ഏ​ഴ് വ​രെ വാ​യ​ന​പ​ക്ഷാ​ച​ര​ണ​വും ന​ട​ത്തും.

19ന് ​രാ​വി​ലെ 10ന് ​ത​ട്ടാ​മ​ല ജി ​വി എ​ച്ച് എ​സ് എ​സ് സ്‌​കൂ​ളി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​കും.

ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് വാ​യ​നാ​പ​ക്ഷാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കും. ഡോ. ​കെ. പ്ര​സ​ന്ന​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡി. ​സു​കേ​ശ​ന്‍, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എ​സ്.​നാ​സ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​ല്‍. ഹേ​മ​ന്ത്കു​മാ​ര്‍, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ. ​ഐ.​ലാ​ല്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​.ഉ​ഷാ​കു​മാ​രി,

സാ​ക്ഷ​ര​ത മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടോ​ജോ ജേ​ക്ക​ബ്, പി.​എ​ന്‍.​പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍. ജ​യ​ച​ന്ദ്ര​ന്‍, വി ​എ​ച്ച് എ​സ് എ​സ് പ്രി​ന്‍​സി​പ്പാ​ള്‍ വി. ​ലി​ജി, ജി ​വി എ​ച്ച് എ​സ് എ​സ് ഹെ​ഡ്മി​സ്ട്ര​സ് എം.​മി​നി, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​പി. സ​ജി​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഗ​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​മ​ര​ക്കാ​രാ​യി​രു​ന്ന പി. ​എ​ന്‍. പ​ണി​ക്ക​രു​ടെ ച​ര​മ​ദി​ന​മാ​യജൂൺ 19 മു​ത​ല്‍ ഐ ​വി ദാ​സി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ജൂ​ലൈ ഏ​ഴ് വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് പ​ക്ഷാ​ച​ര​ണം.

അ​നു​സ്മ​ര​ണ യോ​ഗ​ങ്ങ​ള്‍, ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്ക​ല്‍, വാ​യ​നോ​ത്സ​വ​ത്തി​നാ​യി തെര​ഞ്ഞെ​ടു​ത്ത പു​സ്ത​ക​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, ല​ഹ​രി​വി​രു​ദ്ധ സ​ദ​സ്, വാ​യ​ന​മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.