കെഎ​സ്‌ആ​ര്‍ടിസി പെ​ന്‍​ഷ​ന്‍​കാ​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Wednesday, June 18, 2025 5:41 AM IST
കൊ​ല്ലം : കെ ​എ​സ്‌ ആ​ര്‍ ടി ​സി പെ​ന്‍​ഷ​ന്‍​കാ​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്‌ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ. ​കെ. ഹ​ഫീ​സ്‌ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട്‌ പെ​ന്‍​ഷ​നേ​ഴ്‌​സ്‌ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ഡി ​സി സി ​ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​ത്‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വി​ത​ത്തി​ന്‍റെ അ​ന്ത്യ യാ​മ​ങ്ങ​ളി​ല്‍ മ​രു​ന്ന്‌ പോ​ലും വാ​ങ്ങാ​ന്‍ ക​ഴി​യാ​തെ പെ​ന്‍​ഷ​ന്‍​കാ​ര്‍ വി​ഷ​മി​ക്കു​ക​യാ​ണ്.

ഓ​രോ മാ​സ​ത്തി​ന്‍റെ​യും ആ​ദ്യ ആ​ഴ്‌​ച​യി​ല്‍ ത​ന്നെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്യു​വാ​നു​ള്ള ന​ട​പ​ടി​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്‌. വേ​ണു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി വി. ​കെ .രാ​ജ​ന്ദ്ര​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ്‌ സെ​ക്ര​ട്ട​റി കെ. ​ബി. രാ​ജേ​ഷ്‌ കു​മാ​ര്‍,

ഐ ​എ​ന്‍ ടി ​യു സി ​ജി​ല്ലാ ജ​ന. സെ​ക്ര​ട്ട​റി ബി. ​ശ​ങ്ക​ര​നാ​രാ​ണ​പി​ള്ള, എ​സ്‌. വ​സു​ന്ധ​ര​ന്‍​പി​ള്ള, എ. ​മോ​ഹ​ന​ന്‍, അ​നി​ല്‍​കു​മാ​ര്‍, വി​നീ​ഷ്‌ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ചേ​ത്ത​ടി ശ​ശി പ്ര​സി​ഡ​ന്‍റും എ​സ്‌. വേ​ണു സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള ക​മ്മി​റ്റി​യെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.