127 ഗ്രാം ​ക​ഞ്ചാ​വുമായി ഒ​രാ​ൾ പി​ടി​യി​ൽ
Thursday, June 19, 2025 3:21 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡാ​ൻ​സാ​ഫ് സം​ഘ​വും കൂ​ട​ൽ പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ ഒ​രാ​ളെ ആ​റു ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. കൂ​ട​ൽ ഏ​ലി​യാ​മൂ​ല​യി​ൽ റോ​ഡി​ൽ വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ത​ണ്ണീ​ർ​പ​ന്ത​ൽ വീ​ട്ടി​ൽ വ​ട്ട​മ​ല രാ​ജ​നെ​യാ​ണ് ( 37 ) അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് ഡാ​ൻ​സാ​ഫ് സം​ഘം ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കൂ​ട​ൽ എ​സ്എ​ച്ച്ഒ സി. ​എ​ൽ. സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പോ​ലീ​സ് സം​ഘ​ത്തി​ൽ കൂ​ട​ൽ സ്റ്റേ​ഷ​നി​ലെ എ​സ് സി​പി​ഒ സു​നി​ൽ കു​മാ​ർ, സി​പി​ഒ ഹ​രി​ദാ​സ് എ​ന്നി​വ​രും ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ത​ട​ഞ്ഞാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മ​ടി​ക്കു​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ക​ഞ്ചാ​വ്. വി​ല്പ​ന​യ്ക്ക് ക​യ്യി​ൽ വ​ച്ച​താ​ണെ​ന്ന് പോ​ലീ​സി​നോ​ട് ഇ​യാ​ൾ സ​മ്മ​തി​ച്ചു.

കൂ​ട​ൽ മു​റി​ഞ്ഞ​ക​ൽ നി​ന്നും 121 ഗ്രാം ​ക​ഞ്ചാ​വ് ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും കൂ​ട​ൽ പോ​ലീ​സും പി​ടി​കൂ​ടി. ആ​ല​പ്പു​ഴ നൂ​റ​നാ​ട് പ​ട​നി​ലം അ​രു​ൺ​നി​വാ​സി​ൽ അ​നി​ൽ​കു​മാ​ർ എ​ന്ന​യാ​ൾ ക​ഞ്ചാ​വ് വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷം ഓ​ടി​ര​ക്ഷ​പെ​ട്ടു.

ഇ​യാ​ളു​ടെ കൈ​വ​ശം ക​ഞ്ചാ​വു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. പു​ന​ലൂ​ർ​ പോ​ലീ​സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ട് കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ മു​റി​ഞ്ഞ​ക​ലി​ലെ ഭാ​ര്യാ വീ​ട്ടി​ൽ ഒ​ളി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.