പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, June 19, 2025 3:39 AM IST
പ​ത്ത​നം​തി​ട്ട: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ബ​ന്ധ​ത്തി​ലാ​യ ശേ​ഷം, വി​വാ​ഹ​വാ​ഗ്ദാ​നം നൽകി പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ടു​ക്കി പീ​രു​മേ​ട് തോ​ട്ട​പ്പു​ര കൊ​ടി​യ​കു​ള​ങ്ങ​ര വീ​ട്ടി​ൽ അ​ഭി​റാ​മാ​ണ് (19) പെ​രു​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​രു​നാ​ട് സ്വ​ദേ​ശി​നി​യും പ്ല​സ് ടൂ ​വി​ദ്യാ​ർ​ഥി​നി​യു​മാ​യ പെ​ൺ​കു​ട്ടി പ​ത്താം ക്ലാ​സ്സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് യു​വാ​വി​നെ വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പ് മു​ഖേ​ന പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പീ​രു​മേ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മൊ​ഴി.

ഇ​തേ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ന് 2024 ൽ ​ഇ​യാ​ൾ​ക്കെ​തി​രേ പെ​രു​നാ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ഭി​റാ​മി​നെ റി​മാ​ൻ​ഡ് ചെ​യ്തു.