ആ​റ​ന്മു​ള ഇ​ല​ക്‌​ട്രോ​ണി​ക്സ് ക്ല​സ്റ്റ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: ആ​ന്‍റോ ആ​ന്‍റ​ണി
Thursday, June 19, 2025 3:39 AM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള ഇ​ല​ക്‌​ട്രോ​ണി​ക്സ് മാ​നു​ഫാ​ക്ച​റിം​ഗ് ക്ല​സ്റ്റ​ർ പ്രോ​ജ​ക്ട് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും വി​ക​സ​ന​പ്ര​ക്രി​യ​യി​ൽ സ​മ​ഗ്ര​മാ​യ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കുന്ന​താ​ണ് നി​ർ​ദ്ദി​ഷ്ട ക്ല​സ്റ്റ​ർ പ്രോ​ജ​ക്ടെ​ന്ന് എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

5000 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കു​ള്ള​തും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് നേ​രി​ട്ടും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ന​ൽ​കു​ന്ന ഈ ​പ​ദ്ധ​തി പ​ത്ത​നം​തി​ട്ട​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ക​സ​ന പ​ദ്ധ​തി​യാ​ണ്.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത പ​ദ്ധ​തി ആ​യി​ട്ടാ​ണ് ഇ​തു ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ മു​ത​ൽ​മു​ട​ക്കി​ൽ മു​ഖ്യ​പ​ങ്കും വ​ഹി​ക്കു​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ തൊ​ഴി​ലി​നു വേ​ണ്ടി പ​ലാ​യ​നം ചെ​യ്യേ​ണ്ടി വ​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​ർ​ക്ക് ഏ​റ്റ​വും വ​ലി​യ ആ​ശ്വാ​സ​മാ​യി​രി​ക്കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി ചൂ​ണ്ട​ിക്കാ​ട്ടി.

പ്ര​വാ​സി ജി​ല്ല​യാ​യ പ​ത്ത​നം​തി​ട്ട​യി​ൽ പു​തി​യ ത​ല​മു​റ​യ്ക്ക് തൊ​ഴി​ല​വ​സ​രം ല​ഭി​ക്കു​ന്ന ഒ​രു പ​ദ്ധ​തി​യെ സ്വാ​ഗ​തം ചെ​യ്യേ​ണ്ട​തി​നു പ​ക​രം അ​തി​നെ​യും ഇ​ല്ലാ​താ​ക്കാ​ൻ ക​പ​ട പ​രി​സ്ഥി​തി​വാ​ദി​ക​ൾ ക​ട​ന്നു​വ​രു​ന്നു​ണ്ട്.

ക​ടു​ത്ത വി​ക​സ​ന പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന ഈ ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്കു​ക​യാ​ണ് വേ​ണ്ടെ​ത​ന്ന് എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.