പൗ​ര​ബോ​ധ​മു​ള്ള വി​ദ്യാ​ർ​ഥി​സ​മൂ​ഹം നാ​ടി​ന്‍റെ ന​ന്മ: ഡോ. ​സി​റി​യ​ക് തോ​മ​സ്
Thursday, June 19, 2025 3:39 AM IST
പ​ത്ത​നം​തി​ട്ട: പൗ​ര​ബോ​ധ​വും ല​ക്ഷ്യ ബോ​ധ​വും അ​ന്യം നി​ന്നു പോ​കു​ന്ന സാ​മൂ​ഹ്യ​വ്യ​വ​സ്ഥി​തി​യി​ൽ വി​ദ്യാ​ർ​ഥി​സ​മൂ​ഹ​ത്തി​ന്‍റെ തി​രി​ച്ച​റി​വ് നാ​ടി​ന്‍റെ ന​ന്മ​യാ​കു​മെ​ന്ന് ദേ​ശീ​യ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​നം​ഗ​വും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ്ചാ​ൻ​സ​ല​റു​മാ​യ ഡോ.​സി​റി​യ​ക് തോ​മ​സ്. പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ർ​ത്തോ​മ്മ സ​ഭ റാ​ന്നി- നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​മാ​യ ജ്യോ​തി​ർ​ഗ​മ​യ - 2025 ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സി​ന്ധു അ​നി​ൽ, റ​വ. സ​ജി തോ​മ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജി മാ​ത്യു സ്ക്ക​റി​യ, ഹെ​ഡ്മി​സ്ട്ര​സ് മി​നി തോ​മ​സ്, എ.​റ്റി. ജോ​ൺ, കെ.​കെ. ചെ​റി​യാ​ൻ​ജി, കൃ​ഷ്ണ​പ്രി​യ ബി.​നാ​യ​ർ, സി.​കെ. സ​ജി, ക്രി​സ്റ്റീ​ന ചാ​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.