വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി
Thursday, June 19, 2025 3:39 AM IST
തി​രു​വ​ല്ല: വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. തി​രു​വ​ല്ല തി​രു​മു​ല​പു​രം ബാ​ലി​കാ​മ​ഠം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി ജെ​റോം സാ​ബു​വി​നെ (17) യാ​ണ് കാ​ണാ​താ​യ​ത്. ഇ​രു​വ​ള്ളി​പ്ര വാ​ഴ​കൂ​ട്ട​ത്തി​ൽ സാ​ബു - ര​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജെ​റോം സാ​ബു. വ​ള്ളം​കു​ളം തി​രു​വാ​ന​പു​രം പു​ഞ്ച​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സാ​ബു​വി​നെ കാ​ണാ​താ​യ​ത്.

കൂ​ട്ടൂ​കാ​രു​മാ​യി വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​ക്ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ക​യ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. നാ​ട്ടു​കാ​രും തി​രു​വ​ല്ല അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വൈ​കും വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.