നാ​ട്ടു​ക​ട​വ് റോ​ഡി​ലെ മെ​റ്റ​ൽക്കൂ​ന യാ​ത്ര​യ്ക്കു ഭീ​ഷ​ണി
Thursday, June 19, 2025 3:44 AM IST
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യി​ൽ നാ​ട്ടു​ക​ട​വ് ഏ​ഴാം വാർ​ഡി​ലെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി ക​രാ​റു​കാ​ര​ൻ റോ​ഡി​ൽ മെ​റ്റ​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്നു.

ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​ട്ടും മെ​റ്റ​ൽ റോ​ഡി​ൽ നി​ന്നും നീ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. കി​ഴ​ക്ക​ൻ​മു​ത്തൂ​ർ - മ​ന​യ്ക്ക​ച്ചി​റ റോ​ഡി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് മെ​റ്റ​ൽകൂ​ന.

റോ​ഡി​ലേ​ക്ക് വീ​ണു വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗത​ട​സം ഉ​ണ്ടാ​കു​ന്ന രീ​തി​യി​ലാ​ണ് മെ​റ്റ​ൽ കി​ട​ക്കു​ന്ന​ത്. വേ​ഗ​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​നം വ​ള​വി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന കൂ​ന കാ​ണാ​തെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും കൂ​ന അ​പ​ക​ട​മു​ണ്ടാ​ക്കും.

ടി​കെ റോ​ഡി​ൽ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തു കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ മ​ന​യ്ക്ക​ച്ചി​റ - കി​ഴ​ക്ക​ൻ​മു​ത്തൂ​ർ റോ​ഡി​ലൂ​ടെ വ​ഴി​തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ തി​ര​ക്കും ഏ​റെ​യാ​ണ്.