കൊട്ടിക്കലാശം ആവേശം, നാളെ ബൂത്തിലേക്ക്
Wednesday, April 24, 2024 10:56 PM IST
ആല​പ്പു​ഴ: ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും ആ​വേ​ശ്വോ​ജ്വ​ല​മാ​യ കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന​ലെ ക​ഴി​ഞ്ഞു. ഇ​നി നി​ശ​ബ്ദ നീ​ക്ക​ങ്ങ​ളു​ടെ ഒ​രു​ദി​വ​സം മാ​ത്രം. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ലാ​പ്പി​ൽ വോ​ട്ടി​നു​ള്ള ര​ഹ​സ്യ ച​ര​ടു​വ​ലി​ക​ൾ ഇ​ന്നു ന​ട​ത്തും. പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് അ​വ​സാ​നി​ച്ച​ത്. എ​ല്ലാ മു​ന്ന​ണി​ക​ളും പ്ര​ചാ​ര​ണ​ത്തി​ന്‍റെ പോ​രാ​യ്മ​ക​ൾ തി​രു​ത്താ​നു​ള്ള ബാ​ക്കി​പ്പ​ണി ന​ട​ത്തു​ന്ന​ത് ഇ​ന്ന​ത്തെ ഒ​റ്റ​ദി​വ​സ​ത്തി​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ബ​ഹു​ദൂ​രം മു​ന്നേ​റി​യെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് മു​ന്ന​ണി​ക​ളെ​ല്ലാം.

വാ​ശി​യും ത​ന്ത്ര​ങ്ങ​ളും ഇ​നി ആ​രു​ടേ​താ​ണ് ഫ​ലം കാ​ണു​ന്ന​തെ​ന്ന് അ​റി​യാ​ൻ ഫ​ലം വ​രെ കാ​ത്തി​രി​ക്ക​ണം. വ്യാ​ജപ്ര​ചാ​ര​ണ​ങ്ങ​ളു​ടെ​യും അ​പ​കീ​ർ​ത്തി​ക​ളു​ടെ​യും പേ​രി​ൽ പ​ര​സ്പ​രം പ​രാ​തി​ക​ൾ കൊ​ടു​ത്തും കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്തു​മൊ​ക്കെ ഒ​രു​പാ​ട് പ​യ​റ്റി. വോ​ട്ട​ർ​മാ​രു​ടെ മേ​ൽ സ്വ​ന്തം മേ​ന്മ​യും മി​ക​വും പ​റ​ഞ്ഞ് ന​ട​ത്തി​യ സ്വാ​ധീ​ന​ശ്ര​മ​ത്തി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണ​മാ​ണ് ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​ത്.

ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലും മാ​വേ​ലി​ക്ക​ര​യി​ലെ ചെ​ങ്ങ​ന്നൂ​രു​മാ​ണ് പ്ര​ധാ​ന​മാ​യി മു​ന്ന​ണി​ക​ളു​ടെ ക​ലാ​ശ​ക്കൊ​ട്ട് അ​ര​ങ്ങേ​റി​യ​ത്. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ ക​ലാ​ശ​ക്കൊ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി. ആ​വേ​ശം കൊ​ടു​മു​ടി ക​യ​റി​യ റോ​ഡ് ഷോ​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം നേ​താ​ക്ക​ളും അ​ണി​ക​ളും പ്ര​വ​ർ​ത്ത​ക​രും അ​ണി​ചേ​ർ​ന്നു.

അ​വ​സാ​ന നീ​ക്ക​ങ്ങ​ളു​ടെ​യും വി​ല​യി​രു​ത്ത​ലു​ക​ളു​ടെ​യും നീ​ക്കു​പോ​ക്കു​ക​ളു​ടെ​യും നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ലാ​വും സ്ഥാ​നാ​ർ​ഥി​ക​ൾ.

ആ​ല​പ്പു​ഴ​യെ
ആവേശക്ക​ട​ലാ​ക്കി​ കെസിയും ആരിഫും ശോഭയും

ആ​ല​പ്പു​ഴ: ത്രി​വ​ര്‍​ണ​ക്ക​ട​ലാ​ക്കി മാ​റ്റി ആ​ല​പ്പു​ഴ​യെ ആ​വേ​ശ​ത്തി​ലാ​റാ​ടി​ച്ച് യു​ഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.സി. വേ​ണു​ഗോ​പാ​ലി​ന്‍റെ തെര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ച​ര​ണ​ത്തി​നു സ​മാ​പ​ന​മാ​യി. രാ​വി​ലെ 7.30ന് ​ക​ള​ര്‍​കോ​ടുനി​ന്നും ആ​രം​ഭി​ച്ച റോ​ഡ് ഷോ ​എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തി ആ​ല​പ്പു​ഴ വ​ട്ട​പ്പ​ള്ളി​യി​ല്‍ പ​ര്യ​വ​സാ​നി​ച്ചു. വേ​ന​ല്‍​ച്ചൂ​ടി​നെ വെ​ല്ലു​വി​ളി​ച്ച് ഒ​ന്ന​ര​മാ​സ​ത്തോ​ളം നീ​ണ്ട പ​ര്യ​ട​ന​ത്തി​നാ​ണ് ഇ​തോ​ടെ അ​വ​സാ​ന​മാ​യ​ത്.

ചെ​ണ്ട​മേ​ളം, നാ​സി​ക് ഡോ​ള്‍, ബാ​ന്‍റ്മേ​ളം എ​ന്നി​വ​യു​ടെ താ​ള​ത്തോ​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​നു വ​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​യ​ര്‍​ത്തി​യ യു​ഡി​എ​ഫ് പ​താ​ക​ക​ളും ത്രി​വ​ര്‍​ണ ബ​ലൂ​ണു​ക​ളും കൂ​ടി​ച്ചേ​ര്‍​ന്ന​പ്പോ​ള്‍ കൊ​ട്ടി​ക്കാ​ലാ​ശ​ത്തി​നു മി​ഴി​വേ​റെ​യാ​യി. ആ​ര്‍​പ്പുവി​ളി​ക​ളി​ക​ളു​ടേ​യും നൂ​റുക​ണ​ക്കി​ന് ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ കെ. ​സി. വേ​ണു​ഗോ​പാ​ല്‍കൂ​ടി എ​ത്തി​യ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​രു​ടെ​ആ​വേ​ശം അ​ണ​പൊ​ട്ടി.

ആ​ല​പ്പു​ഴ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി എ.എം. ആ​രി​ഫി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം സ​ക്ക​റി​യ ബ​സാ​റി​നെ ചെ​ങ്ക​ട​ലാ​ക്കി. നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ല്‍ തു​റ​ന്ന​ജീ​പ്പി​ല്‍ ആ​രം​ഭി​ച്ച ആ​ദ്യഘ​ട്ട റോ​ഡ്‌​ഷോ ബീ​ച്ചി​ല്‍ അ​വ​സാ​നി​ച്ചു. പി​ന്നീ​ട് സ​ക്ക​റി​യ ബ​സാ​റി​ല്‍ ന​ട​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് അ​രൂ​രി​ല്‍​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ടൂ​വീ​ല​റു​ക​ളു​ടെ അ​ക​മ്പ​ടി​യി​ല്‍ തു​റ​ന്ന ജീ​പ്പി​ലാ​ണ് ആ​രി​ഫ് എ​ത്തി​യ​ത്.

ആ​രി​ഫ് എ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ സ​ക്ക​റി​യാ​ര്‍ ബ​സാ​ര്‍ പ്ര​വ​ര്‍​ത്ത​ക​രെ​ക്കൊ​ണ്ടു നി​റ​ഞ്ഞി​രു​ന്നു. യൂ​ത്ത് വി​ത്ത് ആ​രി​ഫ് എ​ന്ന പേ​രി​ല്‍ നാ​ട​ന്‍ പാ​ട്ട് ക​ലാ​കാ​ര​ന്‍ അ​തു​ല്‍ ന​റു​ക​ര​യും സം​ഘ​വും എ​ത്തി​യ​തോ​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക​ള്‍​ക്ക് നാ​ട​ന്‍ പാ​ട്ടി​ന്‍റെ താ​ളം കൈ​വ​ന്നു. ആ​രി​ഫ് എ​ത്തി​യ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വേ​ശം അ​ണ​പൊ​ട്ടി. പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ധ്യ​ത്തി​ലേ​ക്ക് സ്ഥാ​നാ​ര്‍​ഥി വ​ന്ന് ഇ​റ​ങ്ങി​യ​തോ​ടെ സ്ഥാ​നാ​ര്‍​ഥി​യെ കൈ​ക​ളി​ലേ​ന്താ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ത്സ​രി​ച്ചു. ചെ​ങ്കൊ​ടി​യു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഇ​ള​കി​യാ​ടു​ക​യാ​യി​രു​ന്നു. എം​എ​ല്‍​എ​മാ​രാ​യ പി.പി. ചി​ത്ത​ര​ഞ്ജ​നും എ​ച്ച്. സ​ലാ​മും ആ​രി​ഫി​നെ അ​നു​ഗ​മി​ച്ചു. മ​ന്ത്രി പി. ​പ്ര​സാ​ദും ക​ലാ​ശ​ക്കോ​ട്ടി​നെ​ത്തി​യി​രു​ന്നു.

മു​ല്ല​യ്ക്ക​ലി​ല്‍ ന​ട​ന്ന ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ല്‍ സ്ത്രീ​ക​ള്‍ അ​ട​ക്കം നൂ​റു​ക​ണ​ക്കി​നു പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. തോ​ട്ട​പ്പ​ള്ളി മു​ത​ല്‍ പു​ന്ന​പ്ര വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ട​ക്കം എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രു​മാ​ടി​യി​ല്‍ എ​ത്തി അ​വി​ടെ​നി​ന്ന് മു​ല്ല​ക്ക​ലി​ലെ​ത്തി​യാ​ണ്് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച​ത്.

ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ ക​ട്ടൗ​ട്ട​റു​ക​ളും ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ഖം മൂ​ടി​ക​ളും ധ​രി​ച്ചാ​ണ് ഏ​റെ​യും പേ​ര്‍ എ​ത്തി​യ​ത്. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​വി. ഗോ​പ​കു​മാ​റും സീ​രി​യ​ല്‍, സി​നി​മാതാ​രം നി​ധി​ന്‍ ജോ​സ​ഫും സ്ഥാ​നാ​ര്‍​ഥി​യോ​ടൊ​പ്പം തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്തു. അ​മി​ത് ഷാ​യു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തി​നുശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്. റോ​ഡ് ഷോ​യി​ലും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലും വ​ന്‍​ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ചെങ്ങന്നൂരിനെ
കൊടുമു​ടി​യി​ലാക്കി കൊടിക്കുന്നിലും
അ​രു​ൺ​കു​മാ​റും ബൈജുവും

ചെങ്ങ​ന്നൂ​ർ: ആ​വേ​ശ​ക്കൊടു​മു​ടി​യി​ൽ മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു സ​മാ​പ്തി കു​റി​ച്ച​ത് ചെ​ങ്ങ​ന്നൂ​രി​ൽ.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​ന്‍റെ സ​മാ​പ​നം ചെ​ങ്ങ​ന്നൂ​ര്‍ ടൗ​ണി​നെ ബ​ഹു​വ​ര്‍​ണക്ക​ട​ലാ​ക്കി മാ​റ്റി. വൈ​കി​ട്ട് നാ​ലോ​ടെ പ്ര​വ​ര്‍​ത്ത​ക​രെക്കൊ​ണ്ട് ടൗ​ണ്‍ നി​റ​ഞ്ഞു. പ​ത്ത​നാ​പു​ര​ത്തെ​യും ച​ങ്ങ​നാ​ശേ​രി​യി​ലെ​യും റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം സ്ഥാ​നാ​ര്‍​ഥി അ​ഞ്ചോടെ​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ലെത്തി​യ​ത്. പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ധ്യ​ത്തി​ലേ​ക്ക് സ്ഥാ​നാ​ര്‍​ഥി വ​ന്നിറ​ങ്ങി​യ​തോ​ടെ ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​ലാ​യി. താ​ള​മേ​ള​ങ്ങ​ളാ​ല്‍ മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ചെ​ണ്ട​യും ചേ​ങ്ങി​ല​യും ഇ​ല​ത്താ​ള​വും മു​ഴ​ങ്ങി​യ​തോ​ടെ മ​റ്റു താ​ള​മേ​ള​ങ്ങ​ള്‍​ക്കു​മേ​ല്‍ അ​സു​ര​വാ​ദ്യം മേ​ല്‍​ക്കൈ നേ​ടി. ഇ​തോ​ടെ വ​ര്‍​ണ​ക്കൊ​ടി​ക​ളു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ള​കി​യാ​ടി.

വാ​നി​ല്‍നി​ന്ന് വ​ര്‍​ണ​ക്ക​ട​ലാ​സു​ക​ള്‍ മ​ഴ​യാ​യി പെ​യ്തി​റ​ങ്ങി. മി​നി ലോ​റി​യി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ത​ട്ടി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ എ​ടു​ത്തുക​യ​റ്റി. പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം സ്ഥാ​നാ​ര്‍​ഥി​യും നൃ​ത്തം വ​ച്ചു. ആ​റിന് നി​മി​ഷ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി... മൈ​ക്കെ​ടു​ത്തു, താ​ള​മേ​ള​ങ്ങ​ള്‍ നി​ല​ച്ചു. മാ​വേ​ലി​ക്ക​ര​യി​ല്‍ ന​മ്മ​ള്‍ ജ​യി​ക്കും, ന​മ്മ​ളേ ജ​യി​ക്കൂ. ആ​ത്മ​വി​ശ്വാ​സം തു​ളു​മ്പു​ന്ന വാ​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ര​വ​ത്തോ​ടെ ഏ​റ്റെ​ടു​ത്തു. കൊ​ടി​ക്കു​ന്നി​ല്‍ തു​ട​ര്‍​ന്നു.

ഇ​ന്ത്യാമു​ന്ന​ണി അ​ധി​കാ​ര​ത്തി​ല്‍ വ​രും രാ​ഹു​ല്‍​ ഗാ​ന്ധി ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ആ​വേ​ശം ചെ​ങ്ങ​ന്നൂ​ര്‍ പ​ട്ട​ണ​ത്തി​ല്‍ മെ​ക്‌​സി​ക്ക​ന്‍ തി​രപോ​ലെ അ​ല​യ​ടി​ച്ചു. ഒ​ന്ന​ര​മാ​സ​ക്കാ​ലം നീ​ണ്ടു​നി​ന്ന പ​ര​സ്യ​പ്ര​ച​ര​ണ​ത്തി​ന് അ​തോ​ടെ ശു​ഭ​പ​ര്യ​വ​സാ​ന​മാ​യി.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി.​എ. അ​രു​ണ്‍​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം വൈ​കി​ട്ട് ചെ​ങ്ങ​ന്നൂ​ര്‍ ന​ന്ദാ​വ​നം ജം​ഗ്ഷ​നി​ലാ​ണ് ന​ട​ന്ന​ത്. നൂ​റുക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ചെ​ങ്കൊ​ടി​യേ​ന്തി വാ​ദ്യ​മേ​ള​ങ്ങ​ളി​ൽ ചു​വ​ടുവ​ച്ച് കൊ​ട്ടി​ക്ക​ലാ​ശം ആ​വേ​ശ​ത്തി​ര​മാ​ല തീ​ർ​ത്തു. രാ​വി​ലെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നു റോ​ഡ്ഷോ​യാ​യി എ​ത്തി​യ​ശേ​ഷ​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശം ന​ട​ന്ന​ത്.

രാ​വി​ലെ എ​ട്ടി​ന് ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര​യി​ല്‍നി​ന്നു റോ​ഡ്ഷോ ആ​രം​ഭി​ച്ച് താ​മ​ര​ക്കു​ളം, ചാ​രും​മൂ​ട്, ചെ​ന്നി​ത്ത​ല, മാ​ന്നാ​ര്‍, വീ​യ​പു​രം, പെ​രു​ന്ന, ക​ല്ലി​ശേ​രി, മു​ള​ക്കു​ഴ, ക​ല്യാ​ത്ര ജം​ഗ്ഷ​ന്‍, ആ​ല, റെ​യി​ല്‍​വേ​ സ്റ്റേ​ഷ​ന്‍ വ​ഴി​യാ​ണ് ന​ന്ദാ​വ​നം ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​ത്. റോ​ഡ്ഷോ​യു​ടെ ഭാ​ഗ​മാ​യി നാ​ട​ന്‍​ക​ലാ​രൂ​പ​ങ്ങ​ളും വാ​ദ്യ​മേ​ള​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും അ​ക​മ്പ​ടി സേ​വി​ച്ചു. ന​ന്ദാ​വ​നം ജം​ഗ്ഷ​നി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​നും സ്ഥാ​നാ​ർ​ഥി​ക്ക് ഒ​പ്പമുണ്ടായിരുന്നു. തു​ട​ർ​ന്ന്‌ സ്ഥാ​നാ​ർ​ഥി ജെസിബിയു​ടെ ബ​ക്ക​റ്റി​ൽ ക​യ​റി ഉ​യ​ര​ത്തി​ൽനി​ന്ന് അ​ണി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്തു. സ്ഥാ​നാ​ർ​ഥി വാ​നോ​ളം ഉ​യ​ർ​ന്ന​ത​നു​സ​രി​ച്ച് അ​ണി​ക​ളു​ടെ ആ​വേ​ശ​വും കൊ​ടി​മു​ടിക​യ​റി.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ബൈ​ജു ക​ലാ​ശാ​ല​യു​ടെ കൊ​ട്ടിക്ക ലാ​ശം ആ​വേ​ശ​ക​ട​ല്‍ തീ​ര്‍​ത്തു. രാ​വി​ലെ പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് കു​ന്ന​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തി.​ഉ​ച്ച​യ്ക്കുശേ​ഷം ചെ​ങ്ങ​ന്നു​രി​ല്‍ ന​ട​ന്ന കൊ​ട്ടി​ക്കലാ​ശ​ത്തി​നാ​യി എ​ത്തി. ചെ​ങ്ങ​ന്നു​ര്‍ മു​ണ്ട​ന്‍​കാ​വ് എ​ന്‍​ഡി​എ ഓ​ഫീസി​ല്‍നി​ന്ന് പ്ര​ക​ട​ന​മാ​യി ആ​രം​ഭി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​ന്‍, സു​ര്യ, വെ​ള്ളാ​വു​ര്‍ ജം​ഗ്ഷ​ന്‍ എ​ന്നി​വി​ടങ്ങ​ളി​ലെ​ത്തി കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊപ്പം ന​ട​ക്കു​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നാ​യി എ​ത്തി.

സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെടെ നി​ര​വ​ധിപ്പേര്‍ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ബി​ജെ​പി​യു​ടെ​യും ബി​ഡിജെ​എ​സി​ന്‍റെയും പ​താ​ക​ക​ള്‍ വീ​ശി​യും നൃ​ത്തം ചെ​യ്തും ക​ലാ​ശ​ക്കൊട്ട് കൊ​ഴു​പ്പി​ച്ചു. ചി​ല​ര്‍ തെര​ഞ്ഞെ​ടു​പ്പ് ചി​ന്ന​മാ​യ കു​ട​വും കൈ​യിലേ​ന്തി​യാ​ണ് എ​ത്തി​യ​ത്. സ്ഥാ​നാ​ര്‍​ഥി അ​ണി​ക​ളെ ആ​വേ​ശ​മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി ടി​പ്പ​റി​നു മു​ക​ളി​ല്‍​നി​ന്ന് പ്ര​സം​ഗി​ച്ച് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു.