x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രു​ണ്യ ഭാ​വം ഇ​ന്നി​ന്‍റെ ആ​വ​ശ്യം: ആ​ന്‍റോ ആ​ന്‍റ​ണി

വെബ് ഡെസ്ക്
Published: November 15, 2026 09:50 PM IST | Updated: November 15, 2026 09:50 PM IST

സെ​ന്‍റ​ര്‍ വാ​ര്‍​ഷി​ക സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

‌മ​ണ്ണാ​റ​ക്കു​ള​ഞ്ഞി: സ​മൂ​ഹ​ത്തി​ന്‍റെ നൊ​മ്പ​ര​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ മാ​ര്‍​ത്തോ​മ്മാ സ​ഭ​യ്ക്കു ക​ഴി​യു​ന്നു​ണ്ടെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി.
മാ​ര്‍​ത്തോ​മ്മാ സ​ഭ റാ​ന്നി - നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള മ​ണ്ണാ​ര​ക്കു​ള​ത്തി ബ​ഥേ​സ്ദാ ഹോ​സ്പീ​സ് കെ​യ​ര്‍ സെ​ന്‍റ​ര്‍ വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​രു​ണ്യ​ത്തി​ന്‍റെ ഭാ​വ​മാ​ണ് ഇ​ന്നി​ന്‍റെ ആ​വ​ശ്യ​മെ​ന്നും വാ​ര്‍​ധ​ക്യം ബാ​ധി​ച്ച​വ​രെ ക​രു​തു​ന്ന പ​ദ്ധ​തി​ക​ള്‍​ക്ക് ശ​ക്തി പ​ക​രു​വാ​ന്‍ സ​ര്‍​ക്കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​ത​സ്ഥാ​പ​ന​ങ്ങ​ളും കൈ​കോ​ര്‍​ക്ക​ണ​മെ​ന്നും എം​പി പ​റ​ഞ്ഞു.
ഡോ.​ജോ​സ​ഫ് മാ​ര്‍ ബ​ണ​ബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൈ​ല​പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ത്സ​ണ്‍ തു​ണ്ടി​യ​ത്ത്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ല്‍, ട്ര​ഷ​റ​ര്‍ അ​നു ഫി​ലി​പ്പ്, സ​ഭാ കൗ​ണ്‍​സി​ല്‍ അം​ഗം റ​വ.​അ​ല​ക്‌​സാ​ണ്ട​ര്‍ ത​ര​ക​ന്‍, അ​ബു​ദാ​ബി ഇ​ട​വ​ക സെ​ക്ര​ട്ട​റി സി​മ്മി സാം, ​റ​വ.​ടി.​ടി.​തോ​മ​സ്, റ​വ. ജോ​ര്‍​ജ് യോ​ഹ​ന്നാ​ന്‍, ലി​ജ​ന്‍ കെ. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കി​ട​പ്പു​രോ​ഗി​ക​ളെ​യും മാ​ര​ക രോ​ഗ​ങ്ങ​ളാ​ല്‍ വേ​ദ​നി​ക്കു​ന്ന​വ​രെ​യും പ​രി​ച​രി​ക്കു​ന്ന അം​ഗീ​കൃ​ത കേ​ന്ദ്ര​മാ​ണ് ബ​ഥേ​സ്ദാ ഹോ​സ്പീ​സ് കെ​യ​ര്‍. രോ​ഗീ പ​രി​ച​ര​ണ​ത്തി​നു​ള്ള പ​രി​ശീ​ല​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. 90378 36183.

Tags : Anto Antony Nattuvishesham Districtnews

Recent News

Corehub Up