x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര​മ്പ​ര്യ രു​ചി​ക​ളു​മാ​യി കു​ടി​യാ​ന്മ​ല യു​പി സ്‌​കൂ​ളി​ൽ ഭ​ക്ഷ്യ​മേ​ള ന​ട​ത്തി

വെബ് ഡെസ്ക്
Published: October 30, 2026 02:22 AM IST | Updated: October 30, 2026 02:22 AM IST

ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടി​യാ​ന്മ​ല ഫാ​ത്തി​മ യു​പി സ്കൂ​ളി​ൽ പാ​ര​മ്പ​ര്യ രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി സം​ഘ​ടി​പ്പി​ച്ച നാ​ട​ൻ ഭ​ക്ഷ്യ​മേ​ള​യി​ൽ നി​ന്ന്.

കു​ടി​യാ​ന്മ​ല: ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടി​യാ​ന്മ​ല ഫാ​ത്തി​മ യു​പി സ്കൂ​ളി​ൽ പാ​ര​മ്പ​ര്യ രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി നാ​ട​ൻ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​ക, അ​വ​രി​ൽ നാ​ട​ൻ ഭ​ക്ഷ​ണ​രീ​തി​ക​ളോ​ടു​ള്ള താ​ത്പ​ര്യം വ​ള​ർ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണു ഭ​ക്ഷ്യ​മേ​ള​യൊ​രു​ക്കി​യ​ത്.

വി​വി​ധ നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ, പോ​ഷ​കാ​ഹാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം, ഭ​ക്ഷ​ണം പാ​ഴാ​ക്കാ​തി​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കാ​നും പ​രി​പാ​ടി സ​ഹാ​യ​ക​ര​മാ​യി. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​അ​രു​ൺ കു​ര്യാ​ളാ​നി​യ്ക്ക​ൽ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ക​രി​നാ​ട്ട്, സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക മി​നി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്‌​കൂ​ളി​ലെ സ​യ​ൻ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ​പ​രി​പാ​ടി​ക്ക് അ​ധ്യാ​പ​ക​രാ​യ ബെ​ൽ​ജി​മോ​ൾ ബാ​ബു, നീ​തു​മോ​ൾ ആ​ന്‍റ​ണി, എ​ബി​ൻ ബേ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ രു​ചി​വൈ​വി​ധ്യ​വും ഭ​ക്ഷ​ണ​സം​സ്കാ​ര​ത്തി​ന്‍റെ മ​ഹ​ത്വ​വും കു​ട്ടി​ക​ൾ​ക്ക് അ​ടു​ത്ത​റി​യാ​ൻ മേ​ള അ​വ​സ​ര​മൊ​രു​ക്കി.

Tags :

Recent News

Corehub Up