x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ഷ​യ്ക്കും മ​ക്ക​ൾ​ക്കും ഇ​തു പു​തു​ജ​ന്മം


Published: November 20, 2026 08:23 AM IST | Updated: November 20, 2026 08:23 AM IST

ഉ​ഷ മ​ധു​ര വി​ത​ര​ണം ന​ട​ത്തു​ന്നു.

ത​ളി​പ്പ​റ​മ്പ്: ഇ​രു​പ​ത്തി​യാ​റ് ദി​വ​സ​ത്തെ ആ​ശു​പ​ത്രി​വാ​സ​ത്തി​നു ശേ​ഷം കു​വോ​ട്ടെ ഉ​ഷ​യും ര​ണ്ട് ആ​ൺ​മ​ക്ക​ളും ഇ​രി​ട്ടി സ്നേ​ഹ​ഭ​വ​ൻ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റി.

സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടാ​ണ് മൂ​വ​രേ​യും പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ന്നു ഭ​ക്ഷ​ണ​വും മ​രു​ന്നും ക​ഴി​ക്കാ​ൻ വി​സ​മ്മ​തി​ച്ച്, ആ​രോ​ടും സം​സാ​രി​ക്കാ​തെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​പ്പോ​ൾ മ​രു​ന്നും ഭ​ക്ഷ​ണ​വും കൃ​ത്യ​മാ​യി ക​ഴി​ക്കു​ക​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ടും സ​ന്ദ​ർ​ശ​ക​രോ​ടും ചി​രി​ച്ചു കൊ​ണ്ട് സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലും മ​രു​ന്ന്, കൗ​ൺ​സ​ലിം​ഗ്, തൊ​ഴി​ൽ പ​രി​ശീ​ല​നം എ​ന്നി​വ ന​ൽ​കും. പൂ​ർ​ണ​മാ​യും സു​ഖം പ്രാ​പി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ക്കി​ക്കൊ​ണ്ടു​വ​രും.
പ്രി​ൻ​സി​പ്പ​ൽ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് പാ​ട്ട് പാ​ടി​യ​പ്പോ​ൾ ഉ​ഷ​യും മ​ക്ക​ളും കൂ​ടെ പാ​ടി. ഉ​ഷ എ​ല്ലാ​വ​ർ​ക്കും മ​ധു​ര​വും വി​ത​ര​ണം ചെ​യ്തു.

ആ​ശു​പ​ത്രി​യി​ൽ ഉ​ഷ​യ്ക്കും മ​ക്ക​ൾ​ക്കും താ​ങ്ങാ​യി നാ​ട്ടു​കാ​ർ

ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ 26 ദി​വ​സ​വും ഉ​ഷ​യ്ക്കും മ​ക്ക​ൾ​ക്കും എ​ല്ലാ സ​ഹാ​യ​വു​മാ​യി കൂ​ട്ടി​രു​ന്ന​ത് കൂ​വോ​ട് തു​രു​ത്തി​യി​ലെ നാ​ട്ടു​കാ​ർ. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ധ​ന്യ പ്ര​കാ​ശ്, ആ​ശാ​വ​ർ​ക്ക​ർ എം. ​വ​ന​ജ, അ​യ​ൽ​വാ​സി​ക​ളാ​യ എം. ​സു​രേ​ന്ദ്ര​ൻ, എം. ​ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് എ​ല്ലാ ദി​വ​സ​വും ഇ​വ​ർ​ക്ക് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രി​ട്ടി സ്നേ​ഹ​ഭ​വ​നി​ലേ​ക്ക് ഇ​വ​രെ കൊ​ണ്ട് ചെ​ന്നാ​ക്കാ​നും ഇ​വ​ർ അ​നു​ഗ​മി​ച്ചു. വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞാ​ൽ ഇ​വ​രെ തി​രി​ച്ച് നാ​ട്ടി​ലെ​ത്തി​ച്ച് സം​ര​ക്ഷി​ക്കാ​ൻ ത​ന്നെ​യാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

Tags : Usha and her children nattuvishesham local news A new lease on life for

Recent News

Corehub Up