ജനകീയ കൺവൻഷൻ ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
വിലങ്ങാട്: വ്യാപാരി വ്യവസായി ഏകോപന സമിതി വിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിലങ്ങാട് പാരിഷ് ഹാളിൽ ജനകീയ കൺവൻഷൻ ചേർന്നു. കൺവൻഷൻ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഷെബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ദിവസം തേങ്ങ മോഷണം ചോദ്യം ചെയ്ത കർഷകൻ ഇ.ടി. ബേബിയെ കെട്ടിൽ ഉന്നതിയിലെ അനിഷ് (45) ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് വ്യാപാരികൾ കൺവൻഷൻ വിളിച്ച് ചേർത്തത്. വിലങ്ങാട് പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് കൺവൻഷനിൽ ആവശ്യം ഉയർന്നു. പ്രസിഡന്റ് എൻ.കെ. മുർഷിന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. രാജീവൻ, രാജു അലക്സ്, വാർഡ് അംഗം പി.ബി. സൗമ്യ, കൺട്രോൾ റൂം എസ്ഐ ഇ. പ്രശാന്ത്, എക്സൈസ് ഓഫിസർ ഷിമ്ന, ട്രൈബൽ ഓഫിസർ ദീപക്, ഏകോപന സമിതി പ്രസിഡന്റ് വിനോയ് തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.