ഡിവൈഎസ്പി സജി മര്‍ക്കോസ് ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ് ജി-ടെക് കംപ്യൂട്ടര്‍ എഡ്യുക്കേഷനുമായി ചേര്‍ന്ന് ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി നിര്‍മിതബുദ്ധി ശില്പശാല നടത്തി. പ്രസ് ക്ലബ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു. തൊടുപുഴ ഡിവൈഎസ്പി സജി മര്‍ക്കോസ് ശില്പശാല ഉദ്ഘാടനം ചെയ്തു.
മാധ്യമപ്രവര്‍ത്തനമേഖലയില്‍ ഐഐ ടൂളും മാറിവരുന്ന സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുമ്പോള്‍ അത് സമൂഹത്തിന്റെ പൊതുനന്മയെ മുന്‍നിര്‍ത്തിയാകണം. വാര്‍ത്തകള്‍ നല്കുമ്പോള് അവയുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനൊപ്പം മനുഷ്യത്വപരമായ സമീപനം പരിഗണിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ജി-ടെക് കംപ്യൂട്ടര്‍ എഡ്യുക്കേഷന്‍ ഇടുക്കി ഏരിയ ഡയറക്ടര്‍ നോബി സുദര്ശന് ജേര്‍ണലിസവും എഐ ടൂളുകളും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി ജയിസ് വാട്ടപ്പിള്ളില്‍, വൈസ് പ്രസിഡന്റ് പി.കെ. ലത്തീഫ്, ട്രഷറാര്‍ ആല്വിന് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി അഖില്‍ സഹായി, കമ്മിറ്റിയംഗങ്ങളായ വി.വി. നന്ദു, ഷിയാസ് ബഷീര്‍, അനീഷ് ടോം എന്നിവര്‍ നേതൃത്വം നല്കി.