വാര്‍ഷികാഘോഷം സംസ്ഥാന പ്രസിഡന്റ് എ.ആര്. സുജിത്ത് രാജു ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: ഓള് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്ക് ദേശസാത്കരണത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് എ.ആര്. സുജിത്ത് രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് എബിന് ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നഹാസ് പി. സലിം,
ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന് അഖിലേന്ത്യാ സെക്രട്ടറി പി.ആര്. സുജിത്ത്, വര്‍ക്കേഴ്സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.കെ. ജബ്ബാര്‍, ജില്ലാ വനിതാ കണ്‍വീനര്‍ ധനുഷ ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.