x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​വ​ള​മു​ക്ക​ട്ട​യി​ൽ ഭി​ന്ന​ശേ​ഷി പ​ക​ൽ​വീ​ട് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു


Published: December 30, 2025 07:58 AM IST | Updated: December 30, 2025 07:58 AM IST

പൂ​ക്കോ​ട്ടും​പാ​ടം: ക​വ​ള​മു​ക്ക​ട്ട​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും വ​യോ​ജ​ന​ങ്ങ​ളു​ടെ​യും ക​രു​ത​ലി​നാ​യി പ​ക​ൽ വീ​ടൊ​രു​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ഫ്ര​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ശ്വ​പ്ര​ഭ ലൈ​ബ്ര​റി​ക്ക് കീ​ഴി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ​ക​ൽ​വീ​ട് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.

ച​ട​ങ്ങി​ൽ പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി, മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി, ഐ.​എം. വി​ജ​യ​ൻ, ദേ​വ​കി​അ​മ്മ, ഗോ​പി​നാ​ഥ് മു​തു​കാ​ട് എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യാ​ണ് പ​ക​ൽ വീ​ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വി​ശ്വ​പ്ര​ഭ ലൈ​ബ്ര​റി​യു​ടെ സ്ഥാ​പ​ക എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം രാ​മ​ന് ഗോ​പി​നാ​ഥ് മു​തു​കാ​ട്, ഷൈ​ല തോ​മ​സ് എ​ന്നി​വ​ർ താ​ക്കോ​ൽ കൈ​മാ​റി.

ഡി​ഫ്ര​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും നി​ർ​മി​ച്ചു ന​ൽ​കു​ന്ന മാ​ജി​ക് ഹോം ​ഭ​വ​ന പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ക​ൽ​വീ​ട് വി​ശ്വ​പ്ര​ഭ ലൈ​ബ്ര​റി​ക്കു​വേ​ണ്ടി നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ പ​ക​ൽ​വീ​ട്ടി​ലെ ക​ലാ​കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​യും ഐ.​എം. വി​ജ​യ​നും തു​ട​ക്കം കു​റി​ച്ചു.

പ​ക​ൽ​വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ചെ​മ്മി​ണി​ക്ക​ര വാ​സു​ദേ​വ​നെ പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഡ​ബ്ലി​യു​എ​ച്ച്ഒ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ പ്ര​ഫ​ഷ​ണ​ൽ ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ൽ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സി. ​ജ​യ​പ്ര​കാ​ശ്, ഡി​ഫ്ര​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഷൈ​ല തോ​മ​സ്, വി​ശ്വ​പ്ര​ഭ ലൈ​ബ്ര​റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ൻ, നാ​ഷ​ണ​ൽ അ​വാ​ർ​ഡ് ജേ​താ​വ് ഫാ​ത്തി​മ അ​ൻ​ഷി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ​ക​ൽ​സ​മ​യം ചെ​ല​വ​ഴി​ക്കു​വാ​നും അ​വ​രു​ടെ കൂ​ട്ടാ​യ്മ കാ​ര്യ​ക്ഷ​മ​മാ​ക്കു​വാ​നു​മാ​യാ​ണ് ക​വ​ള​മു​ട്ട​യി​ൽ പ​ക​ൽ​വീ​ടി​ന് തു​ട​ക്കം കു​റി​ച്ച​ത്. ര​ണ്ട് വി​ശാ​ല​മാ​യ ഹാ​ളു​ക​ൾ, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ടോ​യ് ലെ​റ്റ്, അ​ടു​ക്ക​ള എ​ന്നി​വ​യാ​ണ് ഈ ​ഇ​രു​നി​ല പ​ക​ൽ​വീ​ടി​നു​ള്ള​ത്.

Tags : nattu vishesham Bhinnasheshi Day Care Center in Kavalamukkattu dedicated to the nation

Recent News

Corehub Up